ഹെഡിനെ പിന്തള്ളി; ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി യുവ ഇന്ത‍്യൻ താരം

ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് അഭിഷേകിന്‍റെ നേട്ടം
abhishek sharma becomes top ranked batter in t20

അഭിഷേക് ശർമ

Updated on

ന‍്യൂഡൽഹി: ടി20 റാങ്കിങ്ങിൽ ആദ‍്യമായി ഒന്നാം സ്ഥാനത്തെത്തി ഇന്ത‍്യൻ യുവതാരം അഭിഷേക് ശർമ. ഒരു വർഷത്തോളമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് അഭിഷേകിന്‍റെ നേട്ടം. 829 റേറ്റിങ് പോയിന്‍റുകളാണ് അഭിഷേകിന് നിലവിലുള്ളത്.

വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്നതിനാൽ ഹെഡ് കളിച്ചിരുന്നില്ല. ഇതോടെയാണ് അഭിഷേക് ഒന്നാം സ്ഥാനത്തെത്തിയത്. 814 പോയിന്‍റുകളുള്ള ഹെഡ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 804 പോയിന്‍റുകളുമായി തിലക് വർമയാണ് മൂന്നാം സ്ഥാനത്ത്.

ടി20 റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന മൂന്നാമത്തെ ഇന്ത‍്യൻ താരമാണ് അഭിഷേക് ശർമ. വിരാട് കോലി, സൂര‍്യകുമാർ യാദവ് എന്നിവരാണ് അഭിഷേകിന് മുൻപ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള മറ്റു താരങ്ങൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com