പാക്കിസ്ഥാന് തിരിച്ചടി; മാച്ച് റഫറിയെ നീക്കില്ലെന്ന് ഐസിസി

വരുന്ന മത്സരങ്ങളിലും ആൻഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറിയായി തുടരുമെന്നാണ് സൂചന
icc rejected pakistan demand to remove asia cup match referee over handshake row

പാക്കിസ്ഥാന് തിരിച്ചടി; മാച്ച് റഫറിയെ നീക്കണമെന്ന ആവശ‍്യം ഐസിസി തള്ളി

Updated on

ദുബായ്: ഏഷ‍്യ കപ്പ് ടൂർണമെന്‍റിൽ നിന്നും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന പാക്കിസ്ഥാന്‍റെ ആവശ‍്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളി. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് ഐസിസി തീരുമാനം. വരുന്ന മത്സരങ്ങളിലും ആൻഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറിയായി തുടരുമെന്നാണ് സൂചന.

ഐസിസി നടപടി സ്വീകരിക്കാത്ത പക്ഷം മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് പാക്കിസ്ഥാൻ നേരത്തെ വ‍്യക്തമാക്കിയിരുന്നു.

എന്നാൽ നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പാക്കിസ്ഥാൻ മത്സരം ബഹിഷ്കരിക്കാനുള്ള നീക്കത്തിൽ നിന്നു പിന്മാറാനാണു സാധ്യത. ഇതു സംബന്ധിച്ച് ഔദ‍്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.

അതേസമയം, ടൂർണമെന്‍റിൽ ഇന്ത‍്യ സൂപ്പർ ഫോറിൽ പ്രവേശിച്ചു കഴിഞ്ഞതിനാൽ ഒരുപക്ഷേ പാക്കിസ്ഥാൻ മത്സരം ബഹിഷ്കരിച്ചാൽ യുഎഇ സൂപ്പർ ഫോറിലേക്ക് കടക്കും. എന്നാൽ, ടൂർണമെന്‍റിൽ നിന്നു പിൻമാറിയാൽ നൽകേണ്ടി വരുന്ന നഷ്ടപരിഹാര തുക താങ്ങാൻ സാധിക്കാത്തതിനാൽ പാക്കിസ്ഥാൻ പിൻമാറാൻ സാധ്യതയില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com