സഞ്ജു ഓപ്പണർ; ടി20 ലോകകപ്പിലെ മികച്ച ടീമിനെ തെരഞ്ഞെടുത്ത് ഐസിസി

പാക്കിസ്ഥാൻ വെടിക്കെട്ട് താരം സാഹിബ്സാദ ഫർഹാനെയാണ് സഞ്ജുവിനൊപ്പം ഓപ്പണറായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്
icc t20 world cup 2026 icc team of the tournament

സഞ്ജു സാംസൺ

Updated on

ന‍്യൂഡൽഹി: 2026 ടി20 ലോകകപ്പിലെ താരങ്ങളുടെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ടീമിനെ തെരഞ്ഞെടുത്ത് ഐസിസി. ദക്ഷിണാഫ്രിക്കൻ ക‍്യാപ്റ്റൻ എയ്ഡൻ മാർക്രം നയിക്കുന്ന 12 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണാണ് ഓപ്പണിങ് ബാറ്റർ. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ, ഇഷാൻ കിഷാൻ, ഹാർദിക് പാണ്ഡ‍്യ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മറ്റു ഇന്ത‍്യൻ താരങ്ങൾ.

പാക്കിസ്ഥാൻ വെടിക്കെട്ട് താരം സാഹിബ്സാദ ഫർഹാനെയാണ് സഞ്ജുവിനൊപ്പം ഓപ്പണറായി തെരഞ്ഞെടുത്തിരിക്കുന്നത്. ടൂർണമെന്‍റിൽ 383 റൺസ് നേടിയ താരം ടോപ് സ്കോററായിരുന്നു.

അതേസമയം, ഇന്ത‍്യൻ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ഇയാൻ ബിഷപ്പ്, ഇയോയിൻ മോർഗൻ എന്നിവർ ഉൾപ്പെടുന്ന വിദഗ്ധ സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്.

ടീം: സഞ്ജു സാംസൺ, സാഹിബ്‌സാദ ഫർഹാൻ, ഇഷാൻ കിഷാൻ, എയ്ഡൻ മാർക്രം (ക‍്യാപ്റ്റൻ), ഹാർദിക് പാണ്ഡ‍്യ, വിൽ ജാക്സ്, ജേസൺ ഹോൾഡർ, ജസ്പ്രീത് ബുംറ, ലുങ്കി എൻഗിഡി, ആദിൽ റാഷിദ്, ബ്ലെസിങ് മുസരബാനി, ഷാഡ്‌ലി വാൻ ഷാൽക്‌വിക്ക്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com