ദക്ഷിണാഫ്രിക്കൻ പേസർമാർക്കു മുന്നിൽ അടിപതറി; ടെസ്റ്റ് ചാംപ‍്യൻഷിപ്പിൽ ഓസീസിന് ബാറ്റിങ് തകർച്ച

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ, മാർക്കോ യാൻസൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി
icc test championship final south africa vs australia updates

ദക്ഷിണാഫ്രിക്കൻ പേസർമാർക്കു മുമ്പിൽ ഓസീസിന് അടിപതറി; ടെസ്റ്റ് ചാംപ‍്യൻഷിപ്പിൽ ബാറ്റിങ് തകർച്ച

Updated on

ലണ്ടൻ: ഐസിസി ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് നാലു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ഉസ്മാൻ ഖവാജ (0), മാർനസ് ലബുഷെയ്നെ (17), കാമറൂൺ ഗ്രീൻ (4), ട്രാവിസ് ഹെഡ് (11) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ, മാർക്കോ യാൻസൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ലഞ്ചിന് പിരിയുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ.

ടീം സ്കോർ 16ൽ നിൽക്കുമ്പോൾ തന്നെ ഓപ്പണർമാരായ ഉസ്മാൻ ഖവാജയെയും കാമറൂൺ ഗ്രീനിനെയും ടീമിന് നഷ്ടമായിരുന്നു. കാഗിസോ റബാഡയാണ് ഇരുവരുടെയും വിക്കറ്റുകൾ പിഴുതെടുത്തത്. പിന്നാലെ മാർനസിനെയും ട്രാവിസ് ഹെഡിനെയും മാർക്കോ യാൻസൻ പുറത്താക്കിയതോടെ ഓസീസിന് നാലുവിക്കറ്റ് നഷ്ടമായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com