ന‍്യൂഡൽഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ‍്യ പത്തിൽ മുന്നേറ്റവുമായി ഇന്ത‍്യൻ താരങ്ങൾ. ഓപ്പണിംഗ് ബാറ്റർ യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, എന്നിവരാണ് റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കിയത്. ബൗളർമാരുടെയും ഓൾറൗണ്ടർമാരുടെയും പട്ടികയിൽ ഇന്ത‍്യൻ താരങ്ങളാണ് മുന്നിൽ. ബാറ്റർമാരുടെ പട്ടികയിൽ വിരാട് കോലി എട്ടാം സ്ഥാനത്തേക്കും ജയ്‌സ്വാൾ ഏഴാം സ്ഥാനത്തേക്കും മുന്നേറി. അതേസമയം ഇന്ത‍്യൻ ക‍്യാപ്റ്റൻ രോഹിത് ശർമ്മ ആറാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. 881 റേറ്റിങ്ങ് പോയിന്‍റോടെ ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമത്. ന്യൂസിലാന്‍റ് ക‍്യാപ്റ്റൻ കെയ്ൻ വില്ല‍്യംസണാണ് രണ്ടാം സ്ഥാനത്ത്.
ടെസ്റ്റിൽ ബൗളർമാരുടെ പട്ടികയിലാവട്ടെ രവിചന്ദ്രൻ അശ്വിനാണ് ഒന്നാം സ്ഥാനത്ത്. ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തും രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്തുമാണ്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജയാണ് മുന്നിൽ. തൊട്ടുതാഴെ രവിചന്ദ്രൻ അശ്വിനും ആറാം സ്ഥാനത്ത് അക്ഷർ പട്ടേലുമുണ്ട്.