ടെസ്റ്റ് റാങ്കിങ്ങിൽ ജസ്പ്രീത് ബുംറ ഒന്നാമത്; ഇന്ത്യയിൽ നിന്ന് ആദ്യം

നേരത്തെ രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ബിഷൻ ബേദി എന്നീ സ്പിന്നർമാർ ടെസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്
ടെസ്റ്റ് റാങ്കിങ്ങിൽ ജസ്പ്രീത് ബുംറ ഒന്നാമത്; ഇന്ത്യയിൽ നിന്ന് ആദ്യം

ദുബൈ: ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ഇന്ത്യയുടെ ആദ്യ പേസ് ബൗളറെന്ന നേട്ടവും ഇനി ബുമ്രയ്ക്ക് സ്വന്തം.

ഇതോടെ ഐസിസിയുടെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ഫോർമാറ്റുകളിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യൻ ബൗളറായും ജസ്പ്രീത് ബുംറ മാറി. നേരത്തെ രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ബിഷൻ ബേദി എന്നീ സ്പിന്നർമാർ ടെസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരകളിൽ നിന്ന് 15 വിക്കറ്റ് നേടിയിരുന്നു. ഈ മികച്ച പ്രകടനമാണ് ബുംറയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ആദ്യ ടെസ്റ്റിൽ ആറ് വിക്കറ്റും രണ്ടാം ടെസ്റ്റിൽ ഒമ്പത് വിക്കറ്റുകളുമാണ് ബുംറ സ്വന്തമാക്കിയത്. ബുംറ തന്നെയായിരുന്ന പ്ലേയർ ഓഫ് ദ മാച്ച്.

881 പോയിന്റുകളുമായി ദക്ഷിണാഫ്രിക്കയുടെ കഗിസോ റബദയെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. കഗിസോ റബദ 851 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യൻ സ്പിന്നർ ആർ.അശ്വിൻ 841 റേറ്റിങ്ങുമായി മൂന്നാമതും ഒമ്പതാം സ്ഥാനത്തായി രവീന്ദ്ര ജഡേജയും പട്ടികയിലുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com