22 വർഷത്തിന് ശേഷം 52-ാം വയസിൽ ഇമ്രാൻ ഖാന്‍റെ മുൻ ഭാര‍്യ വീണ്ടും വിവാഹിതയായി

62 കാരനും ഐറിഷ് ഓസ്ട്രേലിയൻ സംരഭകനുമായ കാമറൂൺ ഒ റെയ്‌ലിയാണ് വരൻ
imran khan ex wife jemima remarries at 52

ജമീമ ഗോൾഡ്സ്മിത്ത്, കാമറൂൺ ഒ റെയ്‌ലി

Updated on

ലണ്ടൻ: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ‌ ഖാന്‍റെ മുൻ ഭാര‍്യ ജമീമ ഗോൾഡ്സ്മിത്ത് വീണ്ടും വിവാഹിതയായി. ബ്രിട്ടീഷ് പത്രമായ ദ ഡെയ്‌ലി മെയിലാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. 62 കാരനും ഐറിഷ് ഓസ്ട്രേലിയൻ സംരഭകനുമായ കാമറൂൺ ഒ റെയ്‌ലിയാണ് വരൻ.

വിവാഹമോചനം നേടി രണ്ടു പതിറ്റാണ്ടുകൾക്കു ശേഷമാണ് 52കാരിയായ ജമീമ വീണ്ടും വിവാഹിതയായിരിക്കുന്നത്. ജമീമയുടെ കുടുംബമാണ് വീണ്ടും വിവാഹിതയായ കാര‍്യം സ്ഥിരീകരിച്ചത്. ഒരു വർഷത്തിലേറെ ഡേറ്റിങ്ങിലായിരുന്നു ഇരുവരും. സിനിമകളിലും ഡോക‍്യുമെന്‍ററികളിലും എക്സിക‍്യൂട്ടിവ് പ്രൊഡ‍്യൂസറായി പ്രവൃത്തിക്കുമ്പോഴാണ് കാമറൂൺ ജമീമയെ കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ടുകൾ.

<div class="paragraphs"><p>ഇമ്രാൻ ഖാനൊപ്പം ജമീമ&nbsp;ഗോൾഡ്സ്മിത്ത്</p></div>

ഇമ്രാൻ ഖാനൊപ്പം ജമീമ ഗോൾഡ്സ്മിത്ത്

'വാട്ട്സ് ലവ് ഗോട്ട് ടു ഡൂ വിത്ത് ഇറ്റ്' ഉൾപ്പടെ നിരവധി ചിത്രങ്ങൾ ജമീമ നിർമിച്ചിട്ടുണ്ട്. മുൻ വിവാഹത്തിൽ കാമറൂണിന് നാലു മക്കളുണ്ട്. അതേസമയം, 1995ലായിരുന്നു ജമീമ ഇമ്രാൻ ഖാനെ വിവാഹം കഴിച്ചത്. 9 വർഷം നീണ്ടു നിന്ന ദാമ്പത‍്യജീവിതത്തിൽ സുലൈമാൻ, കാസിം എന്നിങ്ങനെ രണ്ടു മക്കളുണ്ട് ദമ്പതികൾക്ക്. 2004ൽ ഇരുവരും വേർപിരിഞ്ഞു.

logo
Metro Vaartha
www.metrovaartha.com