
ശ്രേയസ് അയ്യർ
മുംബൈ: ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത‍്യ എ ടീമിനെ പ്രഖ‍്യാപിച്ചു. ശ്രേയസ് അയ്യരെയാണ് ടീമിന്‍റെ ക‍്യാപ്റ്റനായി പ്രഖ‍്യാപിച്ചിരിക്കുന്നത്. 2 ടെസ്റ്റ് മത്സരങ്ങളാണ് ഓസ്ട്രേലിയ ഇന്ത‍്യക്കെതിരേ കളിക്കുക. സെപ്റ്റംബർ 16ന് ആദ‍്യ ടെസ്റ്റും 23ന് രണ്ടാം ടെസ്റ്റും ആരംഭിക്കും.
2025ലെ ഏഷ‍്യ കപ്പ് ടീമിൽ ശ്രേയസിന് ഇടം നേടാൻ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് താരത്തെ ഇന്ത‍്യ എ ടീമിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചിരിക്കുന്നത്.
ഒരു പക്ഷേ ഈ പരമ്പരയിൽ ശ്രേയസിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ സീനിയർ ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞേക്കും. ലഖ്നൗവിലാണ് എ ടീമുകൾ തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കുക. ടെസ്റ്റിനു പുറമെ 3 അനൗദ‍്യോഗിക ഏകദിന മത്സരങ്ങളും ഓസീസ് ഇന്ത‍്യയുമായി കളിക്കും.
ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിമന‍്യു ഈശ്വരൻ, എൻ. ജഗദീശൻ (വിക്കറ്റ് കീപ്പർ), ബി. സായ് സുദർശൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ദേവദത്ത് പടിക്കൽ, ഹർഷ് ദുബെ, ആയുഷ് ബദോനി, നിതീഷ് കുമാർ റെഡ്ഡി, തനുഷ് കൊടിയാൻ, പ്രസിദ്ധ് കൃഷ്ണ, ഗുർണൂർ ബ്രാർ, ഖലീൽ അഹമ്മദ്, മാനവ് സുതാർ, യഷ് ഠാക്കൂർ.