ശ്രേയസ് അയ്യർ ക‍്യാപ്റ്റൻ, സഞ്ജു ഇല്ല; ഇന്ത‍്യ എ ടീം പ്രഖ‍്യാപിച്ചു

ഓസ്ട്രേലിയ എ ടീമിനെതിരേ മൂന്ന് ഏകദിന മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിനെയാണ് ഇന്ത‍്യ പ്രഖ‍്യാപിച്ചിരിക്കുന്നത്
india a squad announced for odi series against australia a

ശ്രേയസ് അയ്യർ

Updated on

മുംബൈ: ഓസ്ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത‍്യ എ ടീമിനെ പ്ര‍ഖ‍്യാപിച്ചു. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ മല‍യാളി താരം സഞ്ജു സാംസണ് ഇടം നേടാനായില്ല. മൂന്ന് ഏകദിന മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ അഭിഷേക് ശർമ, തിലക് വർമ, അർഷ്ദീപ് സിങ് എന്നിവർ ടീമിലുണ്ട്.

നിലവിൽ ഏഷ‍്യ കപ്പ് കളിക്കുന്നതിനാൽ രണ്ടാം ഏകദിനം മുതലായിരിക്കും ഇവർ ടീമിനൊപ്പം ചേരുക. രണ്ടാം ഏകദിനത്തിലും മൂന്നാം ഏകദിനത്തിലും തിലക് വർമയായിരിക്കും വൈസ് ക‍്യാപ്റ്റൻ. അതേസമയം, സീനിയർ താരങ്ങളായ രോഹിത് ശർമ വിരാട് കോലി എന്നിവരെ ടീമിലെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഇരു താരങ്ങളെയും സെലക്റ്റർമാർ പരിഗണിച്ചില്ല.

india a squad announced for odi series against australia a
ഇന്ത്യക്കു പുതിയ വൈസ് ക്യാപ്റ്റൻ; മലയാളിയും ടീമിൽ

ആദ‍്യ ഏകദിന മത്സരത്തിനുള്ള ഇന്ത‍്യ എ ടീം: ശ്രേയസ് അയ്യർ ക‍്യാപ്റ്റൻ, പ്രഭ്‌സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ആയുഷ് ബദോനി, സൂര‍്യൻഷ് ഷെഡ്ഗെ, വിപ്രജ് നിഗം, നിശാന്ത് സിന്ധു, ഗുർജപ്നീത് സിങ്, യുധ്‌വീർ സിങ്, രവി ബിഷ്ണോയ്, അഭിഷേക് പോറെൽ വിക്കറ്റ് കീപ്പർ, പ്രിയാൻഷ് ആര‍്യ, സിമർജിത് സിങ്

അവസാന രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത‍്യ എ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ആയുഷ് ബദോനി, സൂര്യന്‍ഷ് ഷെഡ്ഗെ, വിപ്രജ് നിഗം, നിശാന്ത് സിന്ധു, ഗുര്‍ജപ്നീത് സിങ്, യുധ്‌വീര്‍ സിങ്, രവി ബിഷ്‌ണോയ്, അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com