ജിതേഷ് ശർമ നയിക്കും, വൈഭവ് സൂര‍്യവംശി ഉൾപ്പടെ യുവ താരങ്ങൾ; റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പിനുള്ള ഇന്ത‍്യൻ ടീമായി

വൈഭവിനെ കൂടാതെ വെടിക്കെട്ട് ഓപ്പണർ പ്രിയാംശ് ആര‍്യയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
india a squad announced for rising stars asia cup

ജിതേഷ് ശർമ, വൈഭവ് സൂര‍്യവംശി

Updated on

മുംബൈ: നവംബർ 14ന് ഖത്തറിൽ വച്ച് ആരംഭിക്കാനിരിക്കുന്ന റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പിനുള്ള ഇന്ത‍്യ എ ടീമിനെ പ്രഖ‍്യാപിച്ചു. ജിതേഷ് ശർമ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്. കൗമാര താരം വൈഭവ് സൂര‍്യവംശി അടക്കമുള്ള താരങ്ങൾ ടീമിൽ ഇടം പിടിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസനെ ടീമിലേക്ക് പരിഗണിച്ചില്ല.

നമാൻ ധിർ ആണ് ടീമിന്‍റെ വൈസ് ക‍്യാപ്റ്റൻ. വൈഭവിനെ കൂടാതെ വെടിക്കെട്ട് ഓപ്പണർ പ്രിയാംശ് ആര‍്യയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 14ന് യുഎഇക്കെതിരേയാണ് ഇന്ത‍്യയുടെ ആദ‍്യ മത്സരം. തുടർന്ന് 16ന് പാക്കിസ്ഥാനെയും 18ന് ഒമാനെയും ഇന്ത‍്യ നേരിടും. 23നാണ് ഫൈനൽ മത്സരം.

ഇന്ത‍്യ എ ടീം: പ്രിയാംശ് ആര‍്യ, വൈഭവ് സൂര‍്യവംശി, നെഹൽ വധേര, നമാൻ ധിർ, സൂര‍്യൻഷ് ഷെഡ്ഗെ, ജിതേഷ് ശർമ (ക‍്യാപ്റ്റൻ), രമൺദീപ് സിങ്, ഹർഷ് ദുബെ, അശുതോഷ് സിങ് ശർമ, യാഷ് ഠാക്കൂർ, ഗുർജപ്‌നീത് സിങ്, വിജയകുമാർ വൈശാഖ്, അഭിഷേക് പോറൽ, സുയാഷ് ശർമ, യുദ്ധ്‌വീർ സിങ്

സ്റ്റാൻഡ് ബൈ താരങ്ങൾ

ഗുർനൂർ സിങ് ബ്രാർ, കുമാർ കുശാഗ്ര, തനുഷ് കൊടിയൻ, സമീർ റിസ്‌വി, ഷെയ്ക് റഷീദ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com