ഹാർദിക് പാണ്ഡ‍്യ തിരിച്ചുവരുന്നു; ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ കളിക്കും

എന്നാൽ‌ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ നിന്നും ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമെ താരം കളിക്കുകയുള്ളൂ
india a team announced squad for series against australia a

ഹാർദിക് പാണ്ഡ‍്യ

Updated on

ന‍്യൂഡൽഹി: ഓസ്ട്രേലിയ എ ടീമിനെതിരേ പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത‍്യ എ ടീമിൽ ഓൾറൗണ്ടർ ഹാർ‌ദിക് പാണ്ഡ‍്യയെ ഉൾപ്പെടുത്തി. എന്നാൽ‌ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ നിന്നും ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമെ താരം കളിക്കുകയുള്ളൂ. കഴിഞ്ഞ 7-8 മാസമായി തിരിച്ചുവരവിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഹാർദിക് പാണ്ഡ‍്യ.

അതേസമയം, അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയ്ക്കുള്ള ടീമിലേക്ക് ഹാർദിക് പാണ്ഡ‍്യയെ പരിഗണിച്ചിരുന്നില്ല. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത‍്യ എ ഓസ്ട്രേലിയ എ ടീമിനെതിരേ കളിക്കാനൊരുങ്ങുന്നത്. ആദ‍്യ മത്സരം ഒക്റ്റോബർ ആറിനാണ് ഏകദിന മത്സരങ്ങൾ ആരംഭിക്കുന്നത്.

ഋതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ടീമിൽ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് വൈസ് ക‍്യാപ്റ്റൻ. ഏകദിനം കൂടാതെ രണ്ട് മൾട്ടി ഡേ മത്സരങ്ങളും ഇന്ത‍്യ എ ടീം കളിക്കും. സെപ്റ്റംബർ 22 മുതൽ 25 വരെയാണ് ആദ‍്യ മൾട്ടി ഡേ മത്സരം. മൾ‌ട്ടി ഡേ മത്സരങ്ങൾക്കുള്ള ടീമിനെ ദേവ്ദത്ത് പടിക്കൽ നയിക്കും. സായ് സുദർശനാണ് വൈസ് ക‍്യാപ്റ്റൻ.

ഐപിഎൽ താരം വൈശാഖ് വിജയകുമാറിനെ ടീമിലെടുത്തിട്ടുണ്ടെങ്കിലും കായികക്ഷമത തെളിയിക്കുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്ലെയിങ് ഇലവനിൽ കളിപ്പിക്കുക. ദുലീപ് ട്രോഫി ഫൈനൽ മത്സരത്തിൽ സെഞ്ചുറി നേടിയ ഝാർഖണ്ഡ് ബാറ്റർ കുമാർ കുഷാഗ്രയ്ക്കും ഇന്ത‍്യ എ ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്.

മൾട്ടി ഡേ മത്സരങ്ങൾക്കുള്ള ഇന്ത‍്യ എ ടീം: അമന്‍ മൊഖാദേ, ആയുഷ് പാണ്ഡേ, ദേവ്ദത്ത് പടിക്കല്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍ (വൈസ് ക്യാപ്റ്റന്‍), യാഷ് റാത്തോഡ്, ഷെയ്ഖ് റഷീദ്, കുമാര്‍ കുഷാഗ്ര (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, തനുഷ് കൊടിയന്‍, തുഷാര്‍ ദേശ്പാണ്ഡെ, അന്‍ഷുല്‍ കാംബോജ്, പ്രഫുല്‍ ഹിംഗേ, എന്‍. ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), നച്ചികേത് ഭൂതെ, വി. വൈശാഖ്

ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത‍്യ എ ടീം: പ്രിയാംശ് ആര്യ, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രജത് പാട്ടിദാര്‍, കുമാര്‍ കുഷാഗ്ര (വിക്കറ്റ് കീപ്പര്‍), നിഷാന്ത് സിന്ധു, വിപ്രാജ് നിഗം, അര്‍ഷിന്‍ കുല്‍ക്കര്‍ണി, അര്‍ഷാദ് ഖാന്‍, നമാന്‍ ധീര്‍, ഹാര്‍ദിക് പാണ്ഡ്യ, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ഗുര്‍ജപ്നീത് സിങ്, യാഷ് ഠാക്കൂര്‍.

logo
Metro Vaartha
www.metrovaartha.com