ഇംഗ്ലണ്ട് ലയൺസിനെതിരേ ഇന്ത്യ എയ്ക്ക് ഗംഭീര തുടക്കം

ഇന്ത്യ എയ്ക്ക് ആധിപത്യം; ആകാശ്‌ദീപ്, ദേവദത്ത് പടിക്കൽ തിളങ്ങി, ഇംഗ്ലണ്ട് ലയൺസിന് വീഴ്ച.
Akashdeep
AkashdeepFile

അഹമ്മദാബാദ്: ഇംഗ്ലണ്ട് ലയൻസ് ടീമിനെതിരായ ചതുർദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ എ ടീം ശക്തമായ നിലയിൽ. സന്ദർശകരെ വെറും 152 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യൻ യുവനിര ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 150 റൺസെടുത്തിട്ടുണ്ട്.

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ദേവദത്ത് പടിക്കൽ 96 പന്തിൽ 92 റൺസുമായി പുറത്താകാതെ നിൽക്കുന്നു. ഇത്രയും പന്തിൽ 53 റൺസെടുത്ത ക്യാപ്റ്റൻ അഭിമന്യു ഈശ്വരനാണ് കൂട്ടിന്.

നേരത്തെ ആകാശ്‌ദീപിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിന്‍റെ ജൂനിയർ ടീമിനെ തകർത്തത്. യാഷ് ദയാലും വാഷിങ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അർഷ്‌ദീപ് സിങ്ങിനും സൗരഭ് കുമാറിനും ഓരോ വിക്കറ്റ് കിട്ടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com