ഇന്ത‍്യൻ സീനിയർ ടീമിനെതിരേ സർഫറാസ് ഖാന് സെഞ്ചുറി; വിക്കറ്റില്ലാതെ ബുംറ

76 പന്തിൽ 15 ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ സെഞ്ചുറി
india a vs india intra squad match updates

സർഫറാസ് ഖാൻ

Updated on

ലണ്ടൻ: ഇന്ത‍്യൻ സീനിയർ ടീമിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത‍്യ എ ടീമിനു വേണ്ടി സെഞ്ചുറി നേടി സർഫറാസ് ഖാൻ (101). 76 പന്തിൽ 15 ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ സെഞ്ചുറി. രണ്ടാം ദിവസം കളി നിർത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 299 റൺസെന്ന നിലയിലാണ് ഇന്ത‍്യ എ ടീം.

45 റൺസുമായി യുവതാരം ഇഷാൻ കിഷനും 19 റൺസുമായി ശാർദൂൽ ഠാക്കൂറുമാണ് ക്രീസിൽ. ടീം ക‍്യാപ്റ്റനായ അഭിമന‍്യു ഈശ്വരൻ 39 റൺസും, സായ് സുദർശൻ 38 റൺസും, ഋതുരാജ് ഗെയ്ക്‌വാദ് രണ്ടു റൺസുമെടുത്തു പുറത്തായി.

മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും വീഴ്ത്താൻ സാധിച്ചില്ല. അതേസമയം, മത്സരത്തിന്‍റെ ആദ‍്യ ദിനത്തിൽ ഇന്ത‍്യന്‍ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലും കെ.എൽ. രാഹുലും അർധ സെഞ്ചുറി നേടിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com