

ഋതുരാജ് ഗെയ്ക്‌വാദ്
രാജ്കോട്ട്: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത‍്യ എയ്ക്ക് ജയം. 49.3 ഓവറിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 289 റൺസ് വിജയലക്ഷ‍്യം നാലു വിക്കറ്റ് ശേഷിക്കെ ഇന്ത‍്യ മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത‍്യ 1-0ന് മുന്നിലായി.
സെഞ്ചുറി നേടിയ ഓപ്പണിങ് ബാറ്റർ ഋതുരാജ് ഗെയ്ക്‌വാദിന്‍റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത‍്യ വിജയിച്ചത്. 129 പന്തിൽ 12 ബൗണ്ടറി ഉൾപ്പടെ 117 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ഋതുരാജിനു പുറമെ ക‍്യാപ്റ്റൻ തിലക് വർമ (39), നിതീഷ് കുമാർ റെഡ്ഡി (37), അഭിഷേക് ശർമ (31) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇഷാൻ കിഷനും (17), റിയാൻ പരാഗും (8) നിരാശപ്പെടുത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഡിയാൻ ഫോറെസ്റ്റർ (77), ബോൺ ഫൊർട്വിൻ (59) എന്നിവരുടെ അർധസെഞ്ചുറിയുടെ മികവിലാണ് 9 വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തത്. ഇന്ത‍്യക്കു വേണ്ടി ഹർഷിത് റാണ, അർഷ്ദീപ് സിങ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.