ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ്; കളികാണാൻ ഇരു പ്രധാനമന്ത്രിമാരും
അഹമ്മദാബാദ്: അഹമ്മദാബാദിലെ മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ആദ്യ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസും കളികാണാനെത്തി. പ്രത്യേക രഥത്തിലേറിയ ഇരു പ്രധാനമന്ത്രി കളിക്കളത്തിന് ചുറ്റും വലയം വച്ച് കാണികളെ അഭിസംബോധന ചെയ്തു.
സ്റ്റേഡിയത്തിലെത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീനെ നരേന്ദ്രമോദി സ്വീകരിച്ചു. തുടർന്ന് ഇരു പ്രധാനമന്ത്രിമാരും ചേർന്ന് രോഹിത് ശർമ്മയ്ക്കും സ്റ്റീവ് സ്മിത്തിനും തൊപ്പി കൈമാറി.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. കളി ആരംഭിച്ചു. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യക്ക് സാധിക്കും. അതുകൊണ്ട് തന്നെ ജീവൻ മരണ പോരാട്ടം തന്നെ ഇന്ത്യക്ക് നടത്തേണ്ടിവരും.