ഇന്ത്യൻ എയർ പിസ്റ്റൾ ടീമിന് ലോക ചാംപ്യൻഷിപ്പിൽ വെങ്കലം

2024ൽ പാരീസിൽ നടക്കുന്ന ഒളിംപിക്സിനുള്ള യോഗ്യതാ ടൂർണമെന്‍റ് കൂടിയാണ് ഐഎസ്എസ്എഫ് ലോക ചാംപ്യൻഷിപ്പ്
ഇന്ത്യൻ താരം സരബ്ജോത് സിങ് മത്സരത്തിനിടെ.
ഇന്ത്യൻ താരം സരബ്ജോത് സിങ് മത്സരത്തിനിടെ.
Updated on

ബാകു (അസർബൈജാൻ): ഇന്ത്യൻ പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഐഎസ്എസ്എഫ് ലോക ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി. ശിവ നർവാൽ, സരബ്ജോത് സിങ്, അർജുൻ സിങ് ചീമ എന്നിവരാണ് ടീമംഗങ്ങൾ.

1,734 പോയിന്‍റാണ് ഇവർ ആകെ നേടിയത്. വെള്ളി മെഡൽ നേടിയ ജർമനിക്കു ലഭിച്ചതിനെക്കാൾ ഒമ്പത് പോയിന്‍റ് കുറവ്. 1743 പോയിന്‍റ് നേടിയ ചൈനയ്ക്കാണ് സ്വർണം.

2024ൽ പാരീസിൽ നടക്കുന്ന ഒളിംപിക്സിനുള്ള യോഗ്യതാ ടൂർണമെന്‍റ് കൂടിയാണ് ഐഎസ്എസ്എഫ് ലോക ചാംപ്യൻഷിപ്പ്. എട്ടു പേർ പങ്കെടുക്കുന്ന ഫൈനലിലേക്ക് ഇന്ത്യൻ താരങ്ങളാരും യോഗ്യത നേടിയിട്ടില്ല. വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കുന്നുമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com