ജൂ​നി​യ​ര്‍ ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ല്‍ കി​രീ​ടം ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ക്ക്

ഇ​ന്ത്യ​ക്കു വേ​ണ്ടി സ്ട്രൈ​ക്ക​ര്‍ അ​ന്നു​വും പ്ര​തി​രോ​ധ​താ​രം നീ​ല​വു​മാ​ണ് സ്‌​കോ​ര്‍ ചെ​യ്ത​ത്.
ജൂ​നി​യ​ര്‍ ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ല്‍ കി​രീ​ടം ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ക്ക്

ടോ​ക്യോ: ജൂ​നി​യ​ര്‍ വ​നി​താ ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ക്ക് കി​രീ​ടം. ജ​പ്പാ​നി​ലെ കാ​ക​മി​ഗാ​ഹ​ര​യി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണ​കൊ​റി​യ​യെ തോ​ല്‍പി​ച്ചാ​യി​രു​ന്നു ടീം ​ഇ​ന്ത്യ​യു​ടെ കി​രീ​ട​നേ​ട്ടം. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍ക്കാ​യി​രു​ന്നു ഇ​ന്ത്യ ജ​യി​ച്ചു ക​യ​റി​യ​ത്.

ഇ​ന്ത്യ​ന്‍ വ​നി​ത​ക​ളു​ടെ ക​ന്നി​ക്കി​രീ​ട​മാ​ണി​ത്. ഇ​ന്ത്യ​ക്കു വേ​ണ്ടി സ്ട്രൈ​ക്ക​ര്‍ അ​ന്നു​വും പ്ര​തി​രോ​ധ​താ​രം നീ​ല​വു​മാ​ണ് സ്‌​കോ​ര്‍ ചെ​യ്ത​ത്. പാ​ര്‍ക്ക് സി​യോ യോ​നാ​ണ് കൊ​റി​യ​യു​ടെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി​യ​ത്. അ​വി​ശ്വ​സീ​ന​യ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ ടൂ​ര്‍ണ​മെ​ന്റി​ല്‍ ഉ​ട​നീ​ളം ന​ട​ത്തി​യ​ത്.

ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ ജ​പ്പാ​നെ 10ന് ​തോ​ല്‍പി​ച്ചാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. 47ാം മി​നി​റ്റി​ല്‍ സു​നേ​ലി​ത ടോ​പ്പോ​യാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ​ന്‍ വ​നി​താ ടീം ​ജൂ​നി​യ​ര്‍ ഏ​ഷ്യാ​ക​പ്പി​ന്റെ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. 2012ലാ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com