ലങ്കാദഹനം: ത്രില്ലർ പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 41 റൺസ് ജയം

കുൽദീപ് 4 വിക്കറ്റ് നേടിയപ്പോൾ ബുമ്രയും ജഡേജയും രണ്ടു വിക്കറ്റുവീതം നേടി, സിറാജ്, പാണ്ട്യ എന്നിവർ ഓരോ വിക്കറ്റും നേടി.
Asia Cup 2023: India vs Sri Lanka
Asia Cup 2023: India vs Sri Lanka

കൊ​ളം​ബൊ: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ര്‍ ഫോ​റി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 41 റൺസിൻ്റെ വിജയം. 214 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 41.3 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങിനു ഇറങ്ങിയ ശ്രീലങ്കയുടെ ആദ്യ 8 ഓവർ പിന്നിടുമ്പോഴേക്കും 3 വിക്കറ്റുകളാണ് നഷ്‌ടമായത്. ഓപ്പണറായ പതും നിസ്സാങ്ക പുറത്താകുമ്പോൾ ശ്രീലങ്കയുടെ സ്കോർ 2.1 ഓവറിൽ 7 റൺസ് മാത്രമായിരുന്നു. പിന്നാലെ വൺ ഡൗണായി ഇറങ്ങിയ കുസൽ മെൻഡിസ് 15 റൺസുമായി ഡ്രസിങ് റൂമിലേക്ക് തിരിച്ചു. അടുത്ത ഓവറിൽ ദിമുത് കരുണരത്‌നെയെ (2) സിറാജ് പുറത്താക്കുകയായിരുന്നു.

പിന്നീടങ്ങോട്ട് ഇന്ത്യ ബൗളർമാർ ശ്രീലങ്കയെ വിരിഞ്ഞു മുറുക്കുകയായിരുന്നു. സ്കോർ ബോർഡിൻ്റെ വേഗത കുറഞ്ഞു വന്നത് ശ്രീലങ്കൻ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കി. മധ്യ നിരയിലിറങ്ങിയ സദീര സമരവിക്രമയെ(17) കെഎൽ രാഹുൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി. ചരിത് അസലങ്ക ചെറുത്തു നിന്നെങ്കിലും കുൽദീപിൻ്റെ പന്തിൽ കെഎൽ രാഹുലിൻ്റെ ഒന്നാന്തരം ക്യാച്ചിൽ പുറത്തായി.

ഇതോടെ ശ്രീലങ്കയുടെ വിജയ പ്രതീക്ഷകൾ താറുമാറായി. അങ്ങനെയിരിക്കെയാണ് ധനഞ്ജയ ഡി സിൽവയും(41) ദുനിത് വെല്ലലഗെയും(42) ചേർന്ന് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി ക്രീസിൽ ഉറച്ചു നിന്നത്. സ്പിന്നർമാരെ നോക്കുകുത്തികളാക്കി ഇരുവരും റൺസ് ഉയർത്തി. വിക്കറ്റുകൾ പ്രതീക്ഷിച്ച് ഇന്ത്യൻ ബൗളർമാർ പതിനെട്ട് അടവും പയറ്റി നോക്കി. എന്നാൽ പ്രതിസന്ധികളിൽ ഇരുവരും ഉരുക്കുകോട്ടപോലെ ഉറച്ചു നിന്നു. മുപ്പത്തിയെട്ടാം ഓവറിൽ അപ്രതീക്ഷിതമായി ധനഞ്ജയ ഡി സിൽവയെ വീഴ്ത്തി ജഡേജ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകി.

ഒരുവശത്ത് ദുനിത് വെല്ലലഗെ പതറാതെ നിന്നെങ്കിലും മറുവശത്ത് ശ്രീലങ്കൻ ബാറ്റർമാരെ ഇന്ത്യ കുരുക്കുകയായിരുന്നു. നാല്പത്തി രണ്ടാം ഓവർ എറിയാനെത്തിയ കുൽദീപ് കാസുൻ രജിതയേയും, മതീഷ പാതിരാണയേയും ബൗൾഡാക്കിയതോടെ ഇന്ത്യ വിജയ മധുരം നുകർന്നു.

കുൽദീപ് 4 വിക്കറ്റ് നേടിയപ്പോൾ ബുമ്രയും ജഡേജയും രണ്ടു വിക്കറ്റുവീതം നേടി, സിറാജ്, പാണ്ട്യ എന്നിവർ ഓരോ വിക്കറ്റും നേടി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ 49.1 ഓ​വ​റി​ല്‍ 213 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

നേ​ര​ത്തെ അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ ദു​നി​ത് വെ​ല്ലാ​ല​ഗെ, നാ​ല് വി​ക്ക​റ്റ് നേ​ടി​യ ച​രി​ത് അ​സ​ല​ങ്ക എ​ന്നി​വ​രു​ടെ ച​തി​ക്കു​ഴി​യി​ല്‍ ഇ​ന്ത്യ​ന്‍ ബാ​റ്റ​ര്‍മാ​ര്‍ വീ​ണു. 53 റ​ണ്‍സ് നേ​ടി​യ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍. കെ. ​എ​ല്‍. രാ​ഹു​ല്‍ (39), ഇ​ഷാ​ന്‍ കി​ഷ​ന്‍ (33) എ​ന്നി​വ​ര്‍ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ഒ​ന്നാം വി​ക്ക​റ്റി​ല്‍ 80 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് രോ​ഹി​ത് - ശു​ഭ്മാ​ന്‍ ഗി​ല്‍ സ​ഖ്യം പ​ടു​ത്തു​യ​ര്‍ത്തി​യ ശേ​ഷ​മാ​ണ്് ഇ​ന്ത്യ ത​ക​ര്‍ന്ന​ടി​ഞ്ഞ​ത്. വെ​ല്ലാ​ല​ഗെ പ​ന്തെ​റി​യാ​ന്‍ ഏ​ല്‍പ്പി​ച്ച​തോ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ത​ക​ര്‍ച്ച ആ​രം​ഭി​ച്ച​ത്. ശു​ഭ്മാ​ന്‍ ഗി​ല്ലി​നെ (19) ബൗ​ള്‍ഡാ​ക്കി​ക്കൊ​ണ്ടാ​ണ് വെ​ല്ലാ​ല​ഗെ വി​ക്ക​റ്റ് വേ​ട്ട ആ​രം​ഭി​ച്ച​ത്. പി​ന്നാ​ലെ​യെ​ത്തി​യ വി​രാ​ട് കോ​ലി​ക്ക് 12 പ​ന്തി​ല്‍ മൂ​ന്നു റ​ണ്‍സ് മാ​ത്ര​മെ​ടു​ക്കാ​നാ​ണ് സാ​ധി​ച്ച​ത്. കോ​ലി​യെ വെ​ല്ലാ​ല​ഗെ, ദ​സു​ന്‍ ഷ​ന​ക​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. 15-ാ ഓ​വ​റി​ല്‍ രോ​ഹി​ത്തി​നേ​യും വെ​ല്ലാ​ല​ഗെ ബൗ​ള്‍ഡാ​ക്കി. ഇ​തോ​ടെ ഇ​ന്ത്യ മൂ​ന്നി​ന് 91 എ​ന്ന നി​ല​യി​ലേ​ക്കു പ​തി​ച്ചു. 48 പ​ന്തു​ക​ള്‍ നേ​രി​ട്ട ക്യാ​പ്റ്റ​ന്‍ ര​ണ്ട് സി​ക്സും ഏ​ഴ് ഫോ​റും നേ​ടി.

പി​ന്നീ​ട് ക്രീ​സി​ല്‍ ഒ​ത്തു​ചേ​ര്‍ന്ന കെ.​എ​ല്‍. രാ​ഹു​ല്‍ - ഇ​ഷാ​ന്‍ കി​ഷ​ന്‍ സ​ഖ്യം സാ​വ​ധാ​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഇ​ന്നി​ങ്സി​നെ മു​ന്നോ​ട്ടു ന​യി​ച്ചു. 63 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കി​യ ശേ​ഷം രാ​ഹു​ല്‍ പു​റ​ത്ത്. വെ​ല്ലാ​ല​ഗെ ത​ന്നെ​യാ​ണ് വീ​ണ്ടും ല​ങ്ക​യ്ക്ക് ബ്രേ​ക്ക് ത്രൂ ​ന​ല്‍കി​യ​ത്. പി​ന്നീ​ട് ഇ​ന്ത്യ കൂ​ട്ട​ത്തോ​ടെം ത​ക​രു​ക​യാ​യി​രു​ന്നു. കി​ഷ​നെ അ​സ​ല​ങ്ക​യും മ​ട​ക്കി. പി​ന്നീ​ടെ​ത്തി​യ​വ​രി​ല്‍ ആ​ര്‍ക്കും ര​ണ്ട​ക്കം കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ല. ഹാ​ര്‍ദി​ക്

പാ​ണ്ഡ്യ (5), ര​വീ​ന്ദ്ര ജ​ഡേ​ജ (4) എ​ന്നി​വ​ര്‍ നി​രാ​ശ​പ്പെ​ടു​ത്തി. ജ​സ്പ്രി​ത് ബു​മ്ര (5), കു​ല്‍ദീ​പ് (0) എ​ന്നി​വ​ര്‍ വ​ന്ന​ത് പോ​ലെ മ​ട​ങ്ങി. മു​ഹ​മ്മ​ദ് സി​റാ​ജി​നെ (പു​റ​ത്താ​വാ​തെ 4) കൂ​ട്ടു​പി​ടി​ച്ച് അ​ക്സ​ര്‍ പ​ട്ടേ​ല്‍ (26) ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് സ്കോ​ര്‍ 200 ക​ട​ത്തി​യ​ത്. ഒ​രു മാ​റ്റ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. സ്പി​ന്നി​നെ പി​ന്തു​ണ​യ്ക്കു​ന്ന പി​ച്ചി​ല്‍ ഷാ​ര്‍ദു​ല്‍ താ​ക്കൂ​റി​ന് പ​ക​രം അ​ക്സ​ര്‍ പ​ട്ടേ​ല്‍ ടീ​മി​ലെ​ത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com