സാഫ് കപ്പ്: ഇന്ത്യ ഫൈനലിൽ

ചൊവ്വാഴ്ച കുവൈറ്റിനെ നേരിടും
സാഫ് കപ്പ്: ഇന്ത്യ ഫൈനലിൽ
Updated on

ബം​ഗ​ളൂ​രു: സാഫ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ ഇന്ത്യ ഫൈനലിൽ കുവൈറ്റിനെ നേരിടും. സെമി ഫൈനലിൽ ലെബനനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് നീലക്കടുവകളുടെ മുന്നേറ്റം.

ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്‍റെ ഉജ്വല പ്രകടനമാണ് ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് 4-2 വിജയം ഉറപ്പാക്കിയത്. നേരത്തെ, നിശ്ചിത സമയവും എക്സ്ട്രാ ടൈമും ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു.

ഇന്ത്യക്കായി കിക്കെടുത്ത ക്യാപ്റ്റൻ സുനിൽ ഛേത്രി, അൻവർ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവർ ലക്ഷ്യം കണ്ടു. ലെബനൻ താരം ഹസൻ മാറ്റുക്കിന്‍റെ കിക്ക് ഗുർപ്രീത് തടുത്തു. ഖലീൽ ബാദറിന്‍റെ ഷോട്ട് ലക്ഷ്യം തെറ്റുകയും ചെയ്തു.

നിശ്ചിത സമയത്തും ഗുർപ്രീതിന്‍റെ മികച്ച സേവുകൾ പലപ്പോഴും ഇന്ത്യയുടെ രക്ഷയ്ക്കെത്തി. ഇന്ത്യൻ താരങ്ങൾ പല മികച്ച ഗോളവസരങ്ങളും പാഴാക്കുകയും ചെയ്തു.

നേരത്തെ, ആദ്യ​സെ​മി​യി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് കു​വൈ​റ്റ് ബം​ഗ്ലാ​ദേ​ശി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തിയിരുന്നു. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മും ഗോ​ള്‍ നേ​ടാ​തെ വ​ന്ന​തോ​ടെ മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്കു നീ​ണ്ടു. അ​ധി​ക​സ​മ​യ​ത്തെ ആ​ദ്യ​പ​കു​തി​യു​ടെ പ​രു​ക്കു സ​മ​യ​ത്ത് അ​ബ്ദു​ള്ള അ​ല്‍ ബ്ലൗ​ഷി​യാ​ണ് കു​വൈ​റ്റി​ന്‍റെ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്.

ചൊവ്വാഴ്ചയാണ് ഫൈനൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com