66 റൺസിന് കിവീസ് തരിപ്പണം, ഇന്ത്യയ്ക്ക് 168 റൺസിൻ്റെ കൂറ്റൻ ജയം; പരമ്പര

66 റൺസിന് കിവീസ് തരിപ്പണം, ഇന്ത്യയ്ക്ക് 168 റൺസിൻ്റെ കൂറ്റൻ ജയം; പരമ്പര

അ​ഹ​മ്മ​ദാ​ബാ​ദ്: വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യ ട്വന്റി20 പരമ്പര (2-1) തൂത്തുവാരി. മത്സരത്തിൽ കിവീസിനെ 168 റണ്‍സിന് തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യയുടെ ഒന്നാന്തരം ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ബൗളർമാരും കരുത്ത് കാണിച്ചതോടെ ഇന്ത്യയ്ക്ക് മുന്നിൽ കിവീസ് തരിപ്പണമായി. നേരത്തെ ഏകദിനത്തിലും ഇന്ത്യ കിവീസിനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയിരുന്നു.

ഇന്ത്യ ഉയർത്തിയ 235 റൺസെന്ന കൂറ്റൻ സ്കോർ ലക്ഷ്യവുമായി എത്തിയ ന്യൂസീലൻഡ് 12.1 ഓവറിൽ വെറും 66 റൺസിന് പുറത്തായി. 25 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ മാത്രമാണ് കിവീസ് ഇന്നിങ്‌സില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നർ 13 റൺസിൽ പുറത്തായി.

നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഫിന്‍ അലൻ (3), ഡെവോണ്‍ കോണ്‍വെ (1), മാര്‍ക്ക് ചാപ്മാന്‍ (0), ഗ്ലെന്‍ ഫിലിപ്‌സ് (2), മൈക്കല്‍ ബ്രെയ്‌സ്‌വെൽ (8), ഇഷ് സോധി (0), ലോക്കി ഫെര്‍ഗൂസന്‍ (0), ബ്ലെയര്‍ ടിക്‌നര്‍ (1) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. 

ഓ​പ്പ​ണർ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ അ​വി​സ്മ​ര​ണീ​യ ഇ​ന്നി​ങ്‌​സാണ് ലോകം സാക്ഷ്യം വഹിച്ചത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഗി​ല്ലി​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ല്‍ നി​ശ്ചി​ത ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 234 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി. അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ (63 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 126) സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. രാ​ഹു​ല്‍ ത്രി​പാ​ഠി (22 പ​ന്തി​ല്‍ 44) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.  

ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലേ  ഇ​ഷാ​ന്‍ കി​ഷ​നെ 1(3) ന​ഷ്ട​മാ​കു​മ്പോ​ള്‍ ടോ​ട്ട​ല്‍ വെ​റും ഏ​ഴ് റ​ണ്‍സ്. തു​ട​ര്‍ന്ന് ഒ​ന്ന് ചേ​ര്‍ന്ന രാ​ഹു​ല്‍ ത്രി​പാ​ഠി കൂ​റ്റ​ന്‍ അ​ടി​ക​ളോ​ടെ ഗി​ല്ലി​ന് പി​ന്തു​ണ കൊ​ടു​ത്ത​തോ​ടെ ആ​തി​ഥേ​യ​രു​ടെ സ്‌​കോ​ര്‍ കു​തി​ച്ച് പാ​ഞ്ഞു. ത്രി​പാ​ഠി 22 ബോ​ളി​ല്‍ 44 റ​ണ്‍സെ​ടു​ത്ത് പു​റ​ത്താ​യി. 4 ഫോ​റും, മൂ​ന്ന് സി​ക്‌​സും നി​റം ചാ​ര്‍ത്തി​യ ഇ​ന്നിം​ഗ്‌​സ്. തു​ട​ര്‍ന്നെ​ത്തി​യ സൂ​ര്യ കു​മാ​ര്‍ യാ​ദ​വ് 24 (13), ഹ​ര്‍ദ്ദി​ക് പാ​ണ്ഡ്യ 30 (17) മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. 

ഗി​ല്‍- ത്രി​പാ​ഠി സ​ഖ്യം 80 റ​ണ്‍സ് കൂ​ട്ടി​ചേ​ര്‍ത്തു. ത്രി​പാ​ഠി​യാ​യി​രു​ന്നു കൂ​ടു​ത​ല്‍ അ​പ​ക​ട​കാ​രി. മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും ഉ​ള്‍പ്പെ​ടു​ന്ന​താ​യി​രു​ന്നു ത്രി​പാ​ഠി​യു​ടെ ഇ​ന്നിം​ഗ്സ്. ഇ​ഷ് സോ​ധി​യു​ടെ പ​ന്ത് ഹു​ക്ക് ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ല്‍ ത്രി​പാ​ഠി മ​ട​ങ്ങി. നാ​ലാ​മ​താ​യി ക്രീ​സി​ലെ​ത്തി​യ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന് അ​ധി​ക​നേ​രം ക്രീ​സി​ല്‍ തു​ട​രാ​നാ​യി​ല്ല. 

 ര​ണ്ട് സി​ക്സും ഒ​രു ഫോ​റും നേ​ടി​യ താ​രം ബ്ലെ​യ​ര്‍ ടി​ക്ന​റു​ടെ പ​ന്തി​ല്‍ ബ്രേ​സ്വെ​ല്ലി​ന് ക്യാ​ച്ച് ന​ല്‍കി. നാ​ലാ​മ​നാ​യി ഹാ​ര്‍ദി​ക് പാ​ണ്ഡ്യ എ​ത്തി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ റ​ണ്‍നി​ര​ക്ക് കു​തി​ച്ചു. ഇ​തി​നി​ടെ ഗി​ല്‍ ത​ന്‍റെ ആ​ദ്യ ടി20 ​സെ​ഞ്ചു​റി പൂ​ര്‍ത്തി​യാ​ക്കി. ഏ​ഴ് സി​ക്‌​സും 12 ഫോ​റും ഉ​ള്‍പ്പെ​ടു​ന്ന​താ​യി​രു​ന്നു ഗി​ല്ലി​ന്‍റെ ഇ​ന്നിം​ഗ്‌​സ്. ഹാ​ര്‍ദി​ക്കി​ന്‍റെ പി​ന്തു​ണ​യും ഗി​ല്ലി​നു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും 103 റ​ണ്‍സാ​ണ് കൂ​ട്ടി​ചേ​ര്‍ത്ത​ത്. 17 പ​ന്തി​ല്‍ ഒ​രു സി​ക്സും നാ​ല് ഫോ​റും ഉ​ള്‍പ്പെ​ടു​ന്ന​താ​യി​രു​ന്നു ഹാ​ര്‍ദി​ക്കി​ന്‍റെ ഇ​ന്നിം​ഗ്സ്. ഹാ​ര്‍ദി​ക്കി​ന് ശേ​ഷ​മെ​ത്തി​യ ദീ​പ​ക് ഹൂ​ഡ (2) പു​റ​ത്താ​വാ​തെ നി​ന്നു.

ശു​ഭ​ക​രം ഗി​ല്ലി​ന്'

ഏ​ക​ദി​ന​ത്തി​ലെ​ന്ന​തു​പോ​ലെ ട്വ​ന്‍റി20യി​ലും നി​റ​ഞ്ഞാ​ടു​ന്ന ഇ​ന്നി​ങ്‌​സാ​യി​രു​ന്നു ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റേ​ത്. അ​തും റെ​ക്കോ​ഡ് ബു​ക്കി​ല്‍ ഇ​ടം നേ​ടു​ന്ന പ്ര​ക​ട​നം.  മ​ത്സ​ര​ത്തി​ല്‍ 63 പ​ന്തി​ല്‍ 12 ഫോ​റും 7 സി​ക്സും സ​ഹി​തം പു​റ​ത്താ​വാ​തെ 126* റ​ണ്‍സ് നേ​ടി​യ ഗി​ല്‍ രാ​ജ്യാ​ന്ത​ര ടി20​യി​ല്‍ ഒ​രി​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​റി​ന്‍റെ റെ​ക്കോ​ര്‍ഡ് പേ​രി​ലാ​ക്കി. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ ക​ഴി​ഞ്ഞ വ​ര്‍ഷം 122* റ​ണ്‍സ് നേ​ടി​യ വി​രാ​ട് കോ​ലി​യെ​യാ​ണ് ഗി​ല്‍ പി​ന്ത​ള്ളി​യ​ത്. 

ഹി​റ്റ്മാ​ന്‍ രോ​ഹി​ത് ശ​ര്‍മ്മ​യാ​ണ്(118) മൂ​ന്നാ​മ​ത്. 35 പ​ന്തി​ലാ​ണ് ഗി​ല്‍ 50 തി​ക​ച്ച​ത് എ​ങ്കി​ല്‍ പി​ന്നീ​ടു​ള്ള 19 പ​ന്തു​ക​ളി​ല്‍ താ​രം മൂ​ന്ന​ക്കം തി​ക​ച്ചു. ഗി​ല്ലി​ന്‍റെ ക​ന്നി രാ​ജ്യാ​ന്ത​ര ട്വ​ന്‍റി 20 ശ​ത​ക​മാ​ണി​ത്.

Trending

No stories found.

Latest News

No stories found.