

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം ചരിത്രത്തിലാദ്യമായി നൂറു കടക്കുമെന്ന് ഉറപ്പായി. നിലവിൽ 91 മെഡലുകളാണ് ലഭിച്ചിട്ടുള്ളത്. ഒമ്പതെണ്ണം കൂടി ഉറപ്പാകുകയും ചെയ്തു.
ഇതിനു മുൻപു ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ നേട്ടം എഴുപതായിരുന്നു. ആകെ മെഡലുകളിൽ മാത്രമല്ല, 21 മെഡലുകളുമായി സ്വർണ നേട്ടത്തിലും ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് ഹൗങ്ചൗവിൽ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.
ഇതുവരെയുള്ള സ്വർണ മെഡലുകൾ:
പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ് ടീം
വനിതാ ക്രിക്കറ്റ് ടീം
ഇക്വിസ്ട്രിയൻ, ടീം ഡ്രസേജ്
ഇക്വിസ്ട്രിയൻ, വ്യക്തിഗതം ഡ്രസേജ് - അനുഷ് അഗർവാല
ഷൂട്ടിങ്, വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം
ഷൂട്ടിങ്, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് വ്യക്തിഗതം- സിഫ്റ്റ് കൗർ സമ്ര
ഷൂട്ടിങ്, പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം
ഷൂട്ടിങ്, പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം
ഷൂട്ടിങ്, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗതം- പലക് ശർമ
ടെന്നിസ് മിക്സഡ് ഡബിൾസ്- രോഹൻ ബൊപ്പണ്ണ, ഋതുജ ഭോസാലെ
സ്ക്വാഷ്, മെൻസ് ടീം
ഷൂട്ടിങ്, മെൻസ് ട്രാപ്പ് ടീം
മെൻസ് ഷോട്ട്പുട്ട്- തജീന്ദർപാൽ സിങ് തൂർ
3000 മീറ്റർ സ്റ്റീപ്പിൾചേസ്, മെൻസ്- അവിനാശ് സാബ്ലെ
വനിതകളുടെ 5000 മീറ്റർ- പരുൾ ചൗധരി
ജാവലിൻ ത്രോ, വിമെൻ- അന്നു റാണി
ആർച്ചറി, മിക്സഡ് ഡബിൾസ്- ഓജസ് ദിയോതലെ, ജ്യോതി സുരേഖ വെന്നം
ജാവലിൻ ത്രോ, മെൻസ്- നീരജ് ചോപ്ര
4X400 മീറ്റർ റിലേ, മെൻസ്
ആർച്ചറി, വിമെൻസ് കോംപൗണ്ട് ടീം
സ്ക്വാഷ്, മിക്സഡ് ഡബിൾസ്- ദീപിക പള്ളിക്കൽ, ഹരീന്ദർപാൽ സിങ് സന്ധു