അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഇ​ന്ത്യ സെ​മി​യി​ൽ; നേ​പ്പാ​ളി​നെ 132 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചു

ആ​ദ്യം ബാ​റ്റു​ചെ​യ്ത ഇ​ന്ത്യ ക്യാ​പ്റ്റ​ന്‍ ഉ​ദ​യ് സ​ഹ്റാ​ന്‍റെ​യും സ​ച്ചി​ന്‍ ദാ​സി​ന്‍റെ​യും സെ​ഞ്ച്വ​റി​ക്ക​രു​ത്തി​ല്‍ നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 297 റ​ണ്‍സെ​ടു​ത്തു
അ​ണ്ട​ർ 19 ലോ​ക​ക​പ്പ്  ഇ​ന്ത്യ സെ​മി​യി​ൽ; നേ​പ്പാ​ളി​നെ 132 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചു

ജൊ​ഹാന്നസ്ബ​ര്‍ഗ്: അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ല്‍ നേ​പ്പാ​ളി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ല്‍. സൂ​പ്പ​ര്‍ സി​ക്സ് റൗ​ണ്ടി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ നേ​പ്പാ​ളി​നെ 132 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​ൻ കൗ​മാ​ര​പ്പ​ട തോ​ൽ​പി​ച്ച​ത്.

ആ​ദ്യം ബാ​റ്റു​ചെ​യ്ത ഇ​ന്ത്യ ക്യാ​പ്റ്റ​ന്‍ ഉ​ദ​യ് സ​ഹ്റാ​ന്‍റെ​യും സ​ച്ചി​ന്‍ ദാ​സി​ന്‍റെ​യും സെ​ഞ്ച്വ​റി​ക്ക​രു​ത്തി​ല്‍ നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 297 റ​ണ്‍സെ​ടു​ത്തു. എ​ന്നാ​ല്‍ ഇ​ന്ത്യ ഉ​യ​ര്‍ത്തി​യ 298 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ നേ​പ്പാ​ളി​ന്‍റെ മ​റു​പ​ടി 165 റ​ണ്‍സി​ല്‍ അ​വ​സാ​നി​ച്ചു. നാ​ല് വി​ക്ക​റ്റു​മാ​യി തി​ള​ങ്ങി​യ സൗ​മി കു​മാ​ര്‍ പാ​ണ്ഡേ​യാ​ണ് ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ക​യ​ത്. തു​ട​ര്‍ച്ച​യാ​യ നാ​ലാം മ​ത്സ​ര​ത്തി​ലാ​ണ് സൗ​മി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ നേ​പ്പാ​ള്‍ തു​ട​ക്ക​ത്തി​ല്‍ ചെ​റു​ത്തു​നി​ന്നെ​ങ്കി​ലും പി​ന്നീ​ട് ത​ക​ര്‍ന്ന​ടി​ഞ്ഞു. ര​ണ്ട് വി​ക്ക​റ്റി​ന് 71 എ​ന്ന നി​ല​യി​ല്‍നി​ന്ന് 6 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ക്കു​ന്ന​തി​നി​ടെ അ​വ​ര്‍ക്ക് 5 വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. വാ​ല​റ്റ​ത്തെ കൂ​ട്ടു​പി​ടി​ച്ച് ക്യാ​പ്റ്റ​ന്‍ ദേ​വ് ഖ​നാ​ല്‍ ന​ട​ത്തി​യ ചെ​റു​ത്തു​നി​ല്‍പ്പാ​ണ് നേ​പ്പാ​ള്‍ സ്കോ​ര്‍ 100 ക​ട​ത്തി​യ​ത്. നാ​ലാ​മ​നാ​യി ക്രീ​സി​ലെ​ത്തി 33 റ​ണ്‍സെ​ടു​ത്ത നാ​യ​ക​ന്‍ ദേ​വ് ഖ​നാ​ലാ​ണ് നേ​പ്പാ​ള്‍ നി​ര​യി​ലെ ടോ​പ് സ്കോ​റ​ര്‍.

ദ​ര്‍ഗേ​ഷ് ഗു​പ്ത (29), അ​ര്‍ജു​ന്‍ കു​മാ​ല്‍ (26), ദീ​പ​ക് ബോ​ഹ​റ (22), ആ​കാ​ശ് ച​ന്ദ് (19) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന മ​റ്റു നേ​പ്പാ​ള്‍ താ​ര​ങ്ങ​ള്‍. ഉ​ത്തം താ​പ്പ മാ​ഗ​ര്‍ (8), ബി​ഷ​ല്‍ ബി​ക്രം (1), ഗു​ല്‍സ​ന്‍ ഝാ (1), ​ദീ​പ​ക് ദു​മ്രെ (0), ദീ​പേ​ശ് കാ​ന്‍ഡ​ല്‍ (0), സു​ഭാ​ഷ് ഭ​ന്ദ​രി (5) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം. ഇ​ന്ത്യ​ക്കു​വേ​ണ്ടി സൗ​മി പാ​ണ്ഡി​യു​ടെ നാ​ല് വി​ക്ക​റ്റു​ക​ള്‍ക്ക് പു​റ​മേ അ​ര്‍ഷി​ന്‍ കു​ല്‍ക്ക​ര്‍ണി ര​ണ്ടും രാ​ജ് ലിം​ബാ​നി, ആ​രാ​ധ്യ ശു​ക്ല, മു​രു​ഗ​ന്‍ അ​ഭി​ഷേ​ക് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com