ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്‍റ് പട്ടിക: ഇന്ത്യ ബംഗ്ലാദേശിനും പിന്നിൽ

ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവർക്കു പിന്നിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ
ജസ്പ്രീത് ബുംറ, രോഹിത് ശർമ, ആർ. അശ്വിൻ.
ജസ്പ്രീത് ബുംറ, രോഹിത് ശർമ, ആർ. അശ്വിൻ.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ആദ്യ മത്സരം തോറ്റെങ്കിലും അടുത്ത മത്സരം ജയിച്ച് പരമ്പര സമനിലയിലെത്തിച്ചതോടെ ഇന്ത്യ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, ഇംഗ്ലണ്ടിനോടുള്ള തോൽവിയോടെ പോയിന്‍റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു. 54.16 ല്‍ നിന്നു നിലവില്‍ ഇന്ത്യയുടെ പോയിന്‍റ് 43.33ലേക്ക് കുറയുകയായിരുന്നു.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനോടു ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ ഈ തോല്‍വിക്കു ശേഷവും അവർ ഒന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് രണ്ട്, മൂന്ന്, നാല് റാങ്കുകളില്‍. ആറാം സ്ഥാനത്തു പാക്കിസ്ഥാനും ഏഴാമത് വെസ്റ്റ് ഇന്‍ഡീസും നില്‍ക്കുന്നു. എട്ട്, ഒന്‍പത് സ്ഥാനങ്ങളില്‍ ഇംഗ്ലണ്ട്, ശ്രീലങ്ക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com