മാന്ത്രിക സംഖ്യ കടന്നു; ഏഷ്യൻ ഗെയിംസ് പടയോട്ടം അവസാനിപ്പിച്ച് ഇന്ത്യ

ഗെയിംസിന്‍റെ അവസാന ദിനമായ ഞായറാഴ്ച ഇന്ത്യയ്ക്ക് മത്സരങ്ങളില്ല.
മാന്ത്രിക സംഖ്യ കടന്നു; ഏഷ്യൻ ഗെയിംസ് പടയോട്ടം അവസാനിപ്പിച്ച് ഇന്ത്യ
Updated on

ഹാങ്ചൗ: 100 മെഡൽ എന്ന മാന്ത്രിക സംഖ്യ പിന്നിട്ട് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ നേട്ടവുമായി ഇന്ത്യ ഏഷ്യൻ ഗെയിംസ് പടയോട്ടം അവസാനിപ്പിച്ചു. ഗെയിംസിന്‍റെ അവസാന ദിനമായ ഞായറാഴ്ച ഇന്ത്യയ്ക്ക് മത്സരങ്ങളില്ല. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമായാണ് ഇന്ത്യൻ താരങ്ങൾ ചൈനയിൽ പുതു ചരിത്രമെഴുതിയത്. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഏഷ്യൻ ഗെയിംസിന്‍റെ 14ാം ദിനം ഇന്ത്യ 12 മെഡലുകളാണു നേടിയത്. ഇന്നലെ മാത്രം ആറ് ഇനങ്ങളിൽ സ്വർണം സ്വന്തമാക്കി. മെഡൽ പട്ടികയിൽ ചൈന ഒന്നാം സ്ഥാനം ഉറപ്പിച്ചു.

കബഡിയിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ സ്വർണം നേടിയ ഇന്ത്യ ക്രിക്കറ്റിലും അമ്പെയ്ത്തിലും സ്വർണം കൊയ്തു. 86 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിന്‍റെ ഹസ്സൻ യസ്ദാനിയോട് 0-10 ന് തോറ്റ ഇന്ത്യൻ ഗുസ്തി താരം ദീപക് പുനിയ വെള്ളിയും നേടി.

ഇന്ത്യക്ക് ഇത് ഏഷ്യൻ ഗെയിംസിലെ എക്കാലത്തെയും മികച്ച മെഡൽ നേട്ടമാണ്. 71 മെഡലുകൾ എന്ന മുൻ കാല റെക്കോഡിനെ ഇന്ത്യ ബഹുദൂരം പിറകിലാക്കി. അവസാന ഇനമായ പുരുഷ- വനിതാ ചെസിൽ ഇന്ത്യ വെള്ളി നേടി. വന്തിക അഗ്രവാൾ, സവിത ശ്രീ ഭാസ്കർ, ഹരിക ദ്രോണവല്ലി, കൊനേരു ഹംപി, വൈശാലി രമേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് വനിതാ ചെസിൽ ഇന്ത്യക്ക് വെള്ളിത്തിളക്കം സമ്മാനിച്ചത്.

പുരുഷന്മാരുടെ ചെസിൽ അർജുൻ എറിഗൈസി, വിദിത് സന്തോഷ്, പി. ഹരികൃഷ്ണ, ആർ. പ്രഗ്നാനന്ദ, ഡി. ഗുകേഷ് സഖ്യമാണ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com