

മത്സരത്തിൽ നിന്ന്
ന‍്യൂഡൽഹി: ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പ് ഡബിൾസ് സെമി ഫൈനലിൽ ഇന്ത‍്യയ്ക്ക് വെങ്കലം. ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ‍്യം ഒന്നാം സ്ഥാനത്തുള്ള ചൈനയോട് പൊരുതിതോറ്റു.
ചൈനയുടെ ലിയു ഷെങ്ഷു-ടാൻ നിങ് സഖ‍്യത്തോടാണ് ഇന്ത‍്യ തോൽവി അറിഞ്ഞത്. ഇവർ ദക്ഷിണ കൊറിയയുടെ ബേയ്ക് ഹാ നാ- ലീ സോ ഹീ സഖ‍്യത്തെ ഫൈനലിൽ നേരിടും.
സ്കോർ: 21-18, 13-21, 8-21.
രണ്ടും മൂന്നും ഗെയിമുകളിൽ ഇന്ത‍്യൻ സഖ‍്യത്തിനെതിരേ ആധിപത‍്യം സ്ഥാപിക്കാൻ ചൈനയ്ക്ക് കഴിഞ്ഞു. 15 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത‍്യ വനിതാ ഡബിൾസ് ലോക ചാംപ‍്യൻഷിപ്പിൽ മെഡൽ നേടുന്നത്. നേരത്തെ 2011ൽ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ എന്നിവരാണ് വനിതാ ഡബിൾസിൽ വെങ്കല മെഡൽ നേടിയിട്ടുള്ളത്.