2030ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ

അപേക്ഷയ്ക്ക് ഒളിംപിക് അസോസിയേഷന്‍റെ അംഗീകാരം നേടി ഇന്ത്യ
The Indian national flag is projected onto a balloon during the Commonwealth Games closing ceremony at the Jawaharlal Nehru stadium in New Delhi October 14, 2010.

2010 ഒക്ടോബർ 14 ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യൻ ദേശീയ പതാക ഒരു ബലൂണിൽ പ്രദർശിപ്പിക്കുന്നു.

Credit: Reuters

Updated on

ന്യൂഡൽഹി: 2030 ലെ കോമൺ വെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അപേക്ഷയ്ക്ക് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒ എ) ഔദ്യോഗികമായി അംഗീകാരം നൽകി. പ്രത്യേക പൊതുയോഗത്തിൽ എല്ലാ മെഡൽ നേടുന്ന കായിക ഇനങ്ങളും ഉൾക്കൊള്ളുന്ന ഒരു പതിപ്പിന് ആതിഥേയത്വം വഹിക്കുമെന്ന് ഉന്നതോദ്യോഗസ്ഥർ പറഞ്ഞു.

അന്തിമ ബിഡ് രേഖകൾ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31 ആണ്. കോമൺവെൽത്ത് ഗെയിംസിനുള്ള താൽപര്യ പത്രം ഇന്ത്യ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദിനൊപ്പം 2010ലെ ആതിഥേയരായ ഡൽഹി, ഭുവനേശ്വർ എന്നിവയും പരിഗണിക്കുമെന്ന് ഐഒ എ പ്രസിഡന്‍റ് പി.ടി. ഉഷ പറഞ്ഞു.

മൂന്നു തരം കായിക ഇനങ്ങളാണുള്ളത്. ആദ്യത്തേത് കോമൺ വെൽത്ത ഗെയിംസിലെ പ്രധാന കായിക ഇനങ്ങളാണ്. അവ എല്ലായ്പോഴും നിലവിലുണ്ട്. പിന്നെ ആതിഥേയ രാജ്യത്തിന് തെരഞ്ഞെടുക്കാൻ കഴിയുന്ന കായിക ഇനങ്ങളാണ്. മൂന്നാമത്തേത് അധിക കായിക ഇനങ്ങളാണ്. ഷൂട്ടിങ്, അമ്പെയ്ത്ത്, ഗുസ്തി തുടങ്ങിയ മെഡൽ നേടുന്ന എല്ലാ കായിക ഇനങ്ങളും ഉൾപ്പെടുത്താനാണ് പദ്ധതി. കബഡി, ഖോ ഖോ തുടങ്ങിയ പരമ്പരാഗത കായിക ഇനങ്ങളും ഉൾപ്പെടുത്തുമെന്ന് ഐഒ എ ജോയിന്‍റ് സെക്രട്ടറി കല്യാൺ ചൗബെ പറഞ്ഞു.

ക്യാനഡ മത്സരത്തിൽ നിന്നു പിന്മാറിയതോടെ 2030ലെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് പങ്കെടുക്കാനുള്ള സാധ്യത വർധിക്കുകയായിരുന്നു. കോമൺ വെൽത്ത് സ്പോർട്സിന്‍റെ ഗെയിംസ് ഡയറക്റ്റർ ഡാരൻ ഹാളിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം അടുത്തിടെ അഹമ്മദാബാദ് സന്ദർശിച്ച് വേദികൾ പരിശോധിക്കുകയും ഗുജറാത്ത് സർക്കാർ ഉദ്യോഗസ്ഥരെ കാണുകയും ചെയ്തു. കോമൺവെൽത്ത് സ്പോർസിന്‍റെ ഒരു വലിയ പ്രതിനിധി സംഘം ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കാനാണ് സാധ്യത.

2030 എല്ലാവരെയും ഉൾക്കൊള്ളുന്നതും പരമ്പരാഗതവും തദ്ദേശീയവുമായ കായിക വിനോദങ്ങളുൾപ്പെടുന്നതുമായ ഗെയിംസായിരിക്കും. നവംബർ അവസാന ആഴ്ച ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലി ആതിഥേയ രാജ്യത്തെ തീരുമാനിക്കും. 2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഉദ്ദേശ്യ പത്രം ഇന്ത്യ ഇതിനകം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. 2010ൽ ഡൽഹിയിൽ നടന്ന മൾട്ടി സ്പോർട്സ് ഇവന്‍റിന് ഇന്ത്യ മുമ്പ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com