അണ്ടർ 19 ലോകകപ്പ്: ഇന്ത്യ ഫൈനലിൽ

തുടർച്ചയായ അഞ്ചാം തവണയാണ് ഇന്ത്യ അണ്ടർ 19 ലോകകപ്പിൽ ഫൈനലിലെത്തുന്നത്.
India in U-19 World Cup final
India in U-19 World Cup final

ജൊഹാന്നസ്ബർഗ്: സെമിയിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ. സ്കോർ: ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റിന് 244. ഇന്ത്യ 48.5 ഓവറിൽ എട്ടു വിക്കറ്റിന് 248.

സ്കോർ പിന്തുടരുമ്പോൾ 32 റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നായകൻ ഉദയ് സഹാറന്‍റെയും (81) സച്ചിൻ ദാസിന്‍റെയും (96) അർധ സെഞ്ച്വറികളാണ് കൈപിടിച്ചുയർത്തിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 171 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.

വെള്ളിയാഴ്ച നടക്കുന്ന പാക്കിസ്ഥാൻ- ഓസ്ട്രേലിയ മത്സരത്തിലെ വിജയികളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളി. തുടർച്ചയായ അഞ്ചാം തവണയാണ് ഇന്ത്യ അണ്ടർ 19 ലോകകപ്പിൽ ഫൈനലിലെത്തുന്നത്.

India in U-19 World Cup final
അണ്ടർ 19 ലോകകപ്പ്: ഇതാ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com