പരസ്പരം കൈ കൊടുക്കാതെ പിരിഞ്ഞ് ഇന്ത്യ-പാക് ക്യാപ്റ്റന്മാർ|Video

ടൂർണമെന്‍റിലെ അതിശക്തരായ രണ്ട് ടീമുകളാണ് ഇന്ത്യയും പാക്കിസ്ഥാനും.
India- pakistan cricket captain no hand shakes, asia cup

പരസ്പരം കൈ കൊടുക്കാതെ പിരിഞ്ഞ് ഇന്ത്യ-പാക് ക്യാപ്റ്റന്മാർ|Video

Updated on

ദുബായ്: ഏഷ്യ കപ്പ് സംയുക്ത വാർത്താ സമ്മേളനത്തിനൊടുവിൽ പരസ്പരം കൈകൊടുക്കാതെ പിരിഞ്ഞ് ഇന്ത്യ- പാക് ക്രിക്കറ്റ് ക്യാപ്റ്റന്മാർ. ഇന്ത്യക്കു പുറമേ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളുടെ ക്യാപ്റ്റന്മാരാണ് ഔപചാരികമായി നടത്തി വരാറുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവിനും പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയ്ക്കുമാണ് ഭൂരിപക്ഷം ചോദ്യങ്ങളും നേരിടേണ്ടി വന്നത്. ടൂർണമെന്‍റിലെ അതിശക്തരായ രണ്ട് ടീമുകളാണ് ഇന്ത്യയും പാക്കിസ്ഥാനും. വാർത്താ സമ്മേളനത്തിനു ശേഷം പിന്തുടർന്നു വരാറുള്ള ഹസ്തദാനത്തിനും ആലിംഗനത്തിനും കാത്തു നിൽക്കാതെ പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ വേദി വിട്ടു.

എന്നാൽ സൂര്യകുമാർ മറ്റു ക്യാപ്റ്റന്മാരുമായി സൗഹൃദം പങ്കു വച്ചതിനു ശേഷമാണ് മടങ്ങിയത്. സെപ്റ്റംബർ 11ന് ആതിഥേയരായ യുഎഇയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com