ബഹിഷ്‌കരണഭീഷണിയുമായി ഒരു കൂട്ടര്‍

പാക്കിസ്ഥാന്‍ ടീമിന് ഹൈദരാബാദില്‍ ഗംഭീര സ്വീകരണമൊരുക്കിയതിനെ ചിലര്‍ വലിയ രീതിയില്‍ വിമര്‍ശിക്കുന്നു
India vs Pakistan
India vs Pakistan
Updated on

അഹമ്മദാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇന്നു നടക്കുന്ന ലോകകപ്പ് പോരാട്ടം ബഹിഷികരിക്കണമെന്ന ആഹ്വാനവുമായി ഒരു കൂട്ടര്‍ രംഗത്ത്. മത്സരത്തിനു മുന്നോടിയായി നടക്കുന്ന സംഗീതപരിപാടിയിലൂടെ ബിസിസിഐ രാജ്യത്തെ തന്നെ അപമാനിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

#boykottIndoPakMatch എന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിങ്ങാണ്. ഷെയിം ഓണ്‍ ബിസിസിഐ എന്ന ഹാഷ് ടാഗില്‍ ബിസിസിഐയ്‌ക്കെതിരേയാണ് പ്രചാരണത്തിന്റെ കുന്തമുന ചെല്ലുന്നത്. പാക്കിസ്ഥാന്‍ ടീമിന് ഹൈദരാബാദില്‍ ഗംഭീര സ്വീകരണമൊരുക്കിയതിനെ ചിലര്‍ വലിയ രീതിയില്‍ വിമര്‍ശിക്കുന്നു. അതിര്‍ത്തിയില്‍ പാക് ഭീകരര്‍ സൈനികരെയും നാട്ടുകാരെയും കൊല്ലുമ്പോള്‍ നാട്ടില്‍ പാക്കിസ്ഥാന് വലിയ സ്വീകരണമൊരുക്കുന്നത് ശരിയല്ലെന്നാണ് ഇവരുടെ നിലപാട്.

ഉദ്ഘാടനത്തിന് യാതൊരു പരിപാടിയും നടത്താതെ ഇന്ത്യ- പാക് പോരാട്ടത്തിനു മുന്നോടിയായി അര്‍ജിത് സിങ്ങിന്റെയും ശങ്കര്‍ മഹാദേവന്റെയുമൊക്കെ സംഗീത പരിപാടി വയക്കുന്നതിനെ രൂക്ഷമായ ഭാഷയില്‍ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com