ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ്; മഴ മൂലം ഇന്ത്യയുടെ ബാറ്റിങ് വൈകുന്നു

മത്സരത്തിന്‍റെ രണ്ടാം ദിവസമായ ഞായറാഴ്ച ഇന്ത്യയുടെ ബാറ്റിങ് ഇതുവരെ ആരംഭിക്കാനായിട്ടില്ല
The Galle International Stadium, venue of the India-Sri Lanka Test match, covered with tarpaulins following rain.

മഴയെ തുടർന്ന് ടാർപോളിൻ കൊണ്ട് മൂടിയിട്ടിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന്‍റെ വേദിയായ ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയം

Updated on

ഗാലെ: ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ദിനം മഴയെ തുടർന്ന് വൈകുന്നു. മത്സരത്തിന്‍റെ രണ്ടാം ദിവസമായ ഞായറാഴ്ച ഇന്ത്യയുടെ ബാറ്റിങ് ഇതുവരെ ആരംഭിക്കാനായിട്ടില്ല.

ശനിയാഴ്ച മത്സരം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് എന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്സ്വാൾ (32), ശുഭ്മൻ ഗിൽ (16) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ദേവ്ദത്ത് പടിക്കലുമായി 150 റൺസിന്‍റെ പാർട്ട്നർഷിപ്പ് സൃഷ്ടിക്കുകയും 77 റൺസ് എടുക്കുകയും ചെയ്തശേഷമാണ് പരുക്കിനെ തുടർന്ന് ഓപ്പണർ കെ.എൽ. രാഹുൽ കളം വിട്ടിരുന്നു. മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയാണ് ദേവ്ദത്ത് പടിക്കൽ. 178 പന്തിൽ 131 റൺസ് എടുത്ത പടിക്കൽ തന്‍റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.

ജയ്സ്വാളും രാഹുലുമാണ് ഇന്ത്യയ്ക്കായി ഓപ്പണർമാരായി ഇറങ്ങിയത്. മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെ റൺഔട്ടിലാണ് ജയ്സ്വാൾ പുറത്തായത്. കൈയ്ക്കേറ്റ പരുക്കിനെ തുടർന്നാണ് രാഹുൽ മൈതാനം വിട്ടത്.

logo
Metro Vaartha
www.metrovaartha.com