ഒക്റ്റോബറിൽ ആരംഭിക്കാനിരിക്കുന്ന ഇന്ത‍്യ- ന‍്യൂസിലൻഡ് പരമ്പര; 46 മണിക്കൂറിനകം വിറ്റുപോയത് 26,000 ടിക്കറ്റുകൾ

ഓക്ക്‌ലൻ‌ഡിലെ ഈഡൻ പാർക്ക്, ക്രൈസ്റ്റ്ചർച്ച്, വെല്ലിങ്ടൺ എന്നിവിടങ്ങളിലാണ് മത്സരം നടക്കാനിരിക്കുന്നത്
India tour of New Zealand drives record early ticket sales

ഒക്റ്റോബറിൽ ആരംഭിക്കാനിരിക്കുന്ന ഇന്ത‍്യ ന‍്യൂസിലൻഡ് പരമ്പര; 46 മണിക്കൂറിനകം വിറ്റുപോയത് 26,000 ടിക്കറ്റുകൾ

Updated on

ഓക്ക്‌ലൻഡ്: ഒക്റ്റോബറിൽ ആരംഭിക്കാനിരിക്കുന്ന ഇന്ത‍്യ- ന‍്യൂസിലൻഡ് മത്സരത്തിന്‍റെ ടിക്കറ്റുകൾ അതിവേഗം വിറ്റുപോയി. ടിക്കറ്റ് ബുക്കിങ് തുടങ്ങി 48 മണിക്കൂറുകൾ പൂർത്തിയാകുമ്പോൾ 26,000 ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്.

ഓക്ക്‌ലൻ‌ഡിലെ ഈഡൻ പാർക്ക്, ക്രൈസ്റ്റ്ചർച്ച്, വെല്ലിങ്ടൺ എന്നിവിടങ്ങളിലാണ് മത്സരം നടക്കാനിരിക്കുന്നത്. 9000 പേരെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന ഓവലിൽ ഒക്റ്റോബർ 22,24 നവംബർ 27, ഡിസംബർ 1 എന്നീ തീയതികളിലായി നടക്കുന്ന മത്സരങ്ങൾക്കുള്ള ടിക്കറ്റുകളും ഉടനെ തന്നെ വിറ്റുതീർന്നേക്കും.

മികച്ച കായിക താരങ്ങൾ മത്സരിക്കുന്നത് കാണാൻ കിവീസിന് ലഭിക്കുന്ന അപൂർവ അവസരമാണിതെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ചീഫ് മാർക്കറ്റിങ് ആൻഡ് കൊമേഴ്‌ഷ‍്യൽ ഓഫിസർ ഗ്ലെൻ ക്രിച്ച്‌ലി പറഞ്ഞു. സെപ്റ്റംബർ ഏഴിനാണ് ഔദ‍്യോഗികമായി ടിക്കറ്റ് വിൽപ്പന തുടങ്ങുന്നതെങ്കിലും ആരാധകർക്ക് ന‍്യൂസിലൻഡ് ക്രിക്കറ്റ് ബോർഡിന്‍റെ ഔദ‍്യോഗിക ആപ്പിലൂടെ 15 ശതമാനം വിലക്കുറവിൽ മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

logo
Metro Vaartha
www.metrovaartha.com