വൈഭവ് സൂര്യവംശിക്ക് 52 പന്തിൽ സെഞ്ചുറി

ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ അണ്ടർ-19 ടീമിന് 55 റൺസ് വിജയം.
India u19 vs England u19 youth ODI

വൈഭവ് സൂര്യവംശി മത്സരത്തിനിടെ.

Updated on

ലണ്ടൻ: പതിനാലു വയസുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശി ഇന്ത്യ അണ്ടർ-19 ടീമിനു വേണ്ടി 52 പന്തിൽ സെഞ്ചുറി തികച്ചു. ആകെ 78 പന്ത് നേരിട്ട വൈഭവ് പതിമൂന്ന് ഫോറും പത്ത് സിക്സും സഹിതം 143 റൺസെടുത്താണ് പുറത്തായത്.

ഇഗ്ലണ്ട് അണ്ടർ-19 ടീമിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ഓപ്പണറും ക്യാപ്റ്റനുമായ ആയുഷ് മാത്രെയെ (5) തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം, വിഹാൻ മൽഹോത്രയെ കൂട്ടുപിടിച്ചായിരുന്നു വൈഭവിന്‍റെ കടന്നാക്രമണം.

വിഹാൻ 121 പന്തിൽ 129 റൺസും നേടി. ഇന്ത്യ ആകെ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 369 റൺസെടുത്തു. ഇംഗ്ലണ്ടിന്‍റെ മറുപടി 308 റൺസിൽ അവസാനിച്ചു. ആൻഡ്രൂ ഫ്ളിന്‍റോഫിന്‍റെ മകൻ റോക്കി ഫ്ളിന്‍റോഫ് 91 പന്തിൽ 107 റൺസെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com