

ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തിനു തയാറെടുക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ.
കാൻബെറ: ഓസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് സന്ദർശകരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു.
അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ഓപ്പണർമാരായി തുടരുന്ന ഇന്ത്യൻ പ്ലെയിങ് ഇലവനിൽ സഞ്ജു സാംസൺ ആയിരിക്കും സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ. ബാറ്റിങ് ഓർഡറിൽ അഞ്ചാം നമ്പറിലാണ് സ്ലോട്ട് ചെയ്തിരിക്കുന്നത്.
പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ച് ആയതിനാൽ ജസ്പ്രീത് ബുംറയ്ക്കും അർഷ്ദീപ് സിങ്ങിനും ഒപ്പം മൂന്നാം പേസറായി ഹർഷിത് റാണയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പേസ് ബൗളിങ് ഓൾറൗണ്ടറായി ശിവം ദുബെയും ടീമിൽ. വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നീ മൂന്ന് സ്പിന്നർമാരെയും ഇന്ത്യ പ്ലെയിങ് ഇലവനിൽ നിലനിർത്തിയിട്ടുണ്ട്.
ടീമുകൾ ഇങ്ങനെ:
ഇന്ത്യ- അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, അക്ഷർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ഓസ്ട്രേലിയ- മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയ്നിസ്, ജോഷ് ഫിലിപ്പ്, സേവ്യർ ബാർട്ട്ലറ്റ്, നേഥൻ എല്ലിസ്, മാത്യു കുൻഹേമൻ, ജോഷ് ഹേസൽവുഡ്.