ഹെഡിന് പുറമേ സ്മിത്തിനും സെഞ്ച്വറി; ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്

രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 405 എന്ന നിലയിലാണ് ഓസീസ്
Smith also scores a century in addition to Head; Australia reaches a huge score
ഹെഡിന് പുറമേ സ്മിത്തിനും സെഞ്ച്വറി; ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്
Updated on

ബ്രിസ്ബെയ്ൻ: ഇന്ത‍്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 405 എന്ന നിലയിലാണ് ഓസീസ്. ട്രാവിസ് ഹെഡിന്‍റെയും സ്റ്റീവൻ സ്മിത്തിന്‍റെയും മികവിലാണ് ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലെത്തിയത്.

115 പന്തുകളിൽ 13 ബൗണ്ടറികളടങ്ങുന്നതായിരുന്നു ഹെഡിന്‍റെ ഇന്നിങ്സ്. 185 പന്തിൽ നിന്നുമാണ് സ്മിത്തിന്‍റെ സെഞ്ച്വറി നേട്ടം. രണ്ടാം ദിനത്തിലെ ആദ‍്യ സെഷനിൽ 75 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഓസീസിനെ 316 റൺസിലെത്തിച്ച സ്മിത്തിനെയും ഹെഡിനെയും ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്. പിന്നീട് മിച്ചൽ മാർഷിനെയും (5) പുറത്താക്കിയതോടെ 316-3 എന്ന നിലയിലെത്തിയ ഓസീസിനെ 327-6 എന്ന നിലയിലെത്തിച്ചു.

45 റൺസോടെ അലക്സ് കാരിയും 7 റൺസുമായി മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ. ഓപ്പണിങ് ബാറ്റർമാരായ ഉസ്മാൻ ഖവാജയുടെയും നഥാൻ മക്സ്വീനിയും, മാർനസ് ലബുഷെയ്നും ആദ‍്യമേ പുറത്തായിരുന്നു. ഇന്ത‍്യക്ക് വേണ്ടി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി. മുഹമ്മദ് സിറാജും, നിതീഷ് കുമാർ റെഡ്ഡിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആകാശ് ദീപിനും രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റൊന്നും നേടാനായില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com