മധ‍്യനിര തിളങ്ങിയില്ല; ഓസീസിന് 168 റൺസ് വിജയല‍ക്ഷ‍്യം

ഒടുവിൽ വിവരം ലഭിക്കുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിലാണ് ടീം
india vs australia 4th t20 match updates

ടീം ഓസ്ട്രേലിയ

Updated on

ഗോൽഡ് കോസ്റ്റ്: ഇന്ത‍്യക്കെതിരായ നാലാം ടി20 മത്സരത്തിൽ ഓസ്ട്രേലിയയക്ക് 168 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യക്ക് 167 റൺസ് നേടാനെ സാധിച്ചുള്ളൂ. 46 റൺസ് നേടിയ വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ.

ഓസീസിനു വേണ്ടി ആദം സാംപ മൂന്നും നേഥാൻ എല്ലിസ് രണ്ടും സേവ‍്യർ ബാർട്ട്‌ലെറ്റ് ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും സമ്മാനിച്ചത്.

അഭിഷേക് പതിവിനു വിപരീതമായി കരുതലോടെ നീങ്ങിയപ്പോൾ ഗിൽ ആക്രമണോത്സുക പുറത്തെടുത്ത് റൺനില ഉയർത്തി. പവർപ്ലേ പൂർത്തിയായപ്പോൾ ഒരു ബൗണ്ടറി മാത്രമായിരുന്നു അഭിഷേകിന് നേടാൻ സാധിച്ചത്. എന്നാൽ ഗിൽ നാലു ബൗണ്ടറികളാണ് പവർ പ്ലേയിൽ പറത്തിയത്.

പവർ പ്ലേയിൽ മികച്ച തുടക്കം നൽകിയെങ്കിലും ഇന്ത‍്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിന് അധികം ആയുസുണ്ടായിരുന്നില്ല. ടീം സ്കോർ 56ൽ നിൽക്കെ അഭിഷേകിനെ നഷ്ടമായി. ആദം സാംപ എറിഞ്ഞ പന്ത് സിക്സർ പായിക്കാനുള്ള അഭിഷേകിന്‍റെ ശ്രമം പാളുകയും ടിം ഡേവിഡ് ക‍്യാച്ച് കൈകളിലൊതുക്കുകയുമായിരുന്നു.

ആദ‍്യ വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ ശിവം ദുബെ മിന്നൽ പ്രകടനം തന്നെ കാഴ്ചവച്ചു. 18 പന്തുകൾ നേരിട്ട ദുബെ ഒരു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പടെ 22 റൺസ് നേടിയാണ് മടങ്ങിയത്. നേഥാൻ എല്ലിസ് എറിഞ്ഞ ഓഫ് കട്ടർ ദുബെയ്ക്ക് പ്രതിരോധിക്കാനായില്ല. തുടർന്ന് ശുഭ്മൻ ഗില്ലും പുറത്തായതോടെ ടീം പ്രതിരോധത്തിലായി. ദുബെയ്ക്ക് ശേഷം ക്രീസിലെത്തിയ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് 10 പന്തിൽ നിന്ന് 20 റൺസ് നേടി. 2 സിക്സ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.

സേവ‍്യർ ബാർട്ട്‌ലെറ്റാണ് സൂര‍്യകുമാറിനെ പുറത്താക്കിയത്. ഇതിനു പിന്നാലെയെത്തിയ താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ 167 റൺസ് മാത്രമെ ഇന്ത‍്യക്ക് നേടാനായുള്ളൂ. തിലക് വർമ‍ (5), ജിതേഷ് ശർമ (3), (12) എന്നിവർ നിരാശപ്പെടുത്തി. വാഷിങ്ടൺ സുന്ദർ (12) അൽപ്പം പ്രതീക്ഷ നൽകിയെങ്കിലും മടങ്ങി. അവസാന ഓവറിൽ അക്ഷർ പട്ടേൽ അടിച്ചെടുത്ത റൺസിന്‍റെ ബലത്തിലാണ് ഇന്ത‍്യ 167 റൺസിലെത്തിയത്.

ഇന്ത‍്യ പ്ലെയിങ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക‍്യാപ്റ്റൻ), തിലക് വർമ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജിതേഷ് ശർമ, ശിവം ദുബെ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ: മിച്ചൽ മാർഷ് (ക‍്യാപ്റ്റൻ), മാത‍്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്‌വെൽ, ബെൻ ഡ്വാർഷുയിസ്, സേവ‍്യർ ബാർട്ട്‌ലെറ്റ്, നേഥാൻ എല്ലിസ്, ആദം സാംപ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com