ആറാം തമ്പുരാനാകാൻ: അണ്ടർ 19 ലോകക​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ ഇ​ന്ന് ഓ​സ്ട്രേ​ലി​യ​യെ നേ​രി​ടും

സീ​നി​യ​ര്‍ താ​ര​ങ്ങ​ളു​ടെ ലോ​ക​ക​പ്പി​ന്‍റെ ത​നി​യാ​വ​ര്‍ത്ത​ന​മാ​യാ​ണ് ഈ ​ലോ​ക​ക​പ്പി​നെ കാ​ണു​ന്ന​ത്
ആറാം തമ്പുരാനാകാൻ: അണ്ടർ 19 ലോകക​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ ഇ​ന്ന് ഓ​സ്ട്രേ​ലി​യ​യെ നേ​രി​ടും

ബെ​നോ​നി (ദ​ക്ഷി​ണാ​ഫ്രി​ക്ക): ക്രി​ക്ക​റ്റ് ലോ​ക​ത്തി​ന്‍റെ ഭാ​വി പ്ര​തീ​ക്ഷ​യും ആ​വേ​ശ​വു​മാ​യ താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തി​ന് ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശം. അ​ണ്ട​ര്‍ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ചാം​പ്യ​ന്‍ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ല്‍ ഇ​ന്ത്യ ഇ​ന്ന് ഓ​സ്ട്രേ​ലി​യ​യെ നേ​രി​ടും. സീ​നി​യ​ര്‍ താ​ര​ങ്ങ​ളു​ടെ ലോ​ക​ക​പ്പി​ന്‍റെ ത​നി​യാ​വ​ര്‍ത്ത​ന​മാ​യാ​ണ് ഈ ​ലോ​ക​ക​പ്പി​നെ കാ​ണു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന ആ ​ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഓ​സ്ട്രേ​ലി​യ ആ​യി​രു​ന്നു അ​ന്ന് ചാം​പ്യ​ന്മാ​രാ​യ​ത്. ചേ​ട്ട​ന്മാ​ര്‍ക്കേ​റ്റ തോ​ല്‍വി​ക്ക് പ്ര​തി​കാ​രം ചെ​യ്യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് അ​നി​യ​ന്മാ​ര്‍ ഇ​ന്ന് പോ​രാ​ട്ട​ത്തി​ന് കൊ​മ്പു​കോ​ര്‍ക്കു​ന്ന​ത്. സെ​മി​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ നാ​ലി​ന് 32 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്ന ശേ​ഷം അ​വി​ശ്വ​സ​നീ​യ ബാ​റ്റി​ങ്ങി​ലൂ​ടെ ക​ര​ക​യ​റ്റി​യ നാ​യ​ക​ന്‍ ഉ​ദ​യ് സ​ഹ​റാ​നും സ​ച്ചി​ന്‍ ദാ​സു​മാ​ണ് ഇ​ന്ത്യ​ക്ക് സെ​മി ബെ​ര്‍ത്ത് ഉ​റ​പ്പി​ച്ച​ത്. ര​ണ്ട് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം.

അ​തു​പോ​ലെ ത​ന്നെ അ​ത്യ​ന്ത്യം ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​നൊ​ടു​വി​ല്‍ പാ​ക്കി​സ്ഥാ​നെ മ​ല​ര്‍ത്തി​യ​ടി​ച്ചാ​ണ് ഓ​സ്ട്രേ​ലി​യ ഫൈ​ന​ല്‍ ബെ​ര്‍ത്തു​റ​പ്പി​ച്ച​ത്. പ്രാ​ഥ​മി​ക റൗ​ണ്ടി​ലും സൂ​പ്പ​ര്‍ സി​ക്സ് ഘ​ട്ട​ത്തി​ലും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യാ​ണ് ഇ​രു​ടീ​മും സെ​മി​യി​ലെ​ത്തി​യ​ത് എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ മു​ന്‍തൂ​ക്കം ആ​ര്‍ക്കെ​ന്ന് പ്ര​വ​ചി​ക്കു​ക അ​സാ​ധ്യം. ആ​റി​ല്‍ ആ​റ് ക​ളി​യും ജ​യി​ച്ചാ​ണ് ഇ​ന്ത്യ​യു​ടെ വ​ര​വ്. ഓ​സ്ട്രേ​ലി​യ​യും അ​പ​രാ​ജി​ത​രാ​ണ്. ആ​റി​ല്‍ അ​ഞ്ച് മ​ത്സ​രം ജ​യി​ച്ചു. ഒ​രു മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. നാ​ലാം കി​രീ​ട​മാ​ണ് അ​വ​രു​ടെ ല​ക്ഷ്യം.

സന്തു​ലി​തം ടീം ​ഇ​ന്ത്യ

ഒ​രു​പി​ടി മി​ക​ച്ച ഭാ​വി താ​ര​ങ്ങ​ളെ​യാ​ണ് അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ് സം​ഭാ​വ​ന ന​ല്‍കി​യി​ട്ടു​ള്ള​ത്.

2000ല്‍ ​മു​ഹ​മ്മ​ദ് കൈ​ഫ്. 2008ല്‍ ​വി​രാ​ട് കോ​ലി. 2012ല്‍ ​ഉ​ന്‍മു​ക്ത് ച​ന്ദ്. 2018ല്‍ ​പൃ​ഥ്വി ഷാ, 2022​ല്‍ യ​ഷ് ദൂ​ല്‍ എ​ന്നി​വ​രൊ​ക്കെ സീ​നി​യ​ര്‍ ഇ​ന്ത്യ​ക്കാ​യി പി​ന്നീ​ട് തി​ള​ങ്ങി.

ആ​റാം കി​രീ​ട​മാ​ണ് ഇ​ന്ത്യ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ കി​രീ​ടം ചൂ​ടി​യി​ട്ടു​ള്ള​വ​രും ഇ​ന്ത്യ ത​ന്നെ. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​ക്കാ​ണ് കി​രീ​ട സാ​ധ്യ​ത കൂ​ടു​ത​ല്‍. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ളു​ടെ അ​ടി​സാ​ഥ​ന​ത്തി​ല്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ആ​താ​ണ് സ്ഥി​തി. 6 മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ഞ്ചി​ലും ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ ഈ ​മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം 250നു ​മു​ക​ളി​ല്‍ സ്കോ​ര്‍ നേ​ടി​യി​ട്ടു​ണ്ട്. ഈ ​ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ പി​റ​ന്ന 11 സെ​ഞ്ചു​റി​ക​ളി​ല്‍ അ​ഞ്ചും നേ​ടി​യ​ത് ഇ​ന്ത്യ​ന്‍ ബാ​റ്റ​ര്‍മാ​രാ​ണ്.ബൗ​ളി​ങ്ങി​ലും ഇ​ന്ത്യ കേ​മം ത​ന്നെ. ജൂ​നി​യ​ര്‍ ജ​ഡേ​ജ​യെ​ന്ന വി​ളി​പ്പേ​രു നേ​ടി​യ വൈ​സ് ക്യാ​പ്റ്റ​ന്‍ സൗ​മി പാ​ണ്ഡെ​യാ​ണ് ബൗ​ളി​ങ്ങി​ല്‍ ഇ​ന്ത്യ​യു​ടെ വ​ജ്രാ​യു​ധം.

6 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 17 വി​ക്ക​റ്റ് വീ​ഴ്ത്തി​യ പാ​ണ്ഡെ വി​ക്ക​റ്റ് വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​താ​ണ്. മാ​ന്‍ ഓ​ഫ് ദ ​ടൂ​ര്‍ണ​മെ​ന്‍റ് പ​ട്ടി​ക​യി​ല​ല്‍ മു​ന്‍നി​ര​പേ​രു​കാ​ര​നു​മാ​ണ്. ഇ​ക്കോ​ണ​മി റേ​റ്റ് 2.44 മാ​ത്രം. പാ​ണ്ഡെ​യു​ടെ 17 വി​ക്ക​റ്റു​ക​ളി​ല്‍ പ​തി​നൊ​ന്നും എ​ല്‍ബി​ഡ​ബ്ല്യു​വോ ബൗ​ള്‍ഡോ ആ​യി​രു​ന്നു എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​വി​നെ അ​ടി​വ​ര​യി​ടു​ന്നു.അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ലി​ല്‍ ഇ​തി​നു മു​ന്‍പ് 2 ത​വ​ണ​യാ​ണ് ഇ​ന്ത്യ​യും ഓ​സീ​സും ഏ​റ്റു​മു​ട്ടി​യ​ത്. 2012ലും 2018​ലും. 2 ത​വ​ണ​യും ഇ​ന്ത്യ ജേ​താ​ക്ക​ളാ​യി."

ക്യാപ്റ്റന്മാർ പറയുന്നു

ഞ​ങ്ങ​ളു​ടെ പ​രി​ശീ​ല​ക​ര്‍ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും സു​ഹൃ​ത്തു​ക്ക​ള്‍ക്കും അ​ഭി​മാ​നി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. ഈ ​യാ​ത്ര​യി​ല്‍ അ​വ​ര്‍ ഞ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ക്കുംം ഇ​തു​വ​രെ ഒ​രു മി​ക​ച്ച ടൂ​ര്‍ണ​മെ​ന്‍റാ​ണി​ത്് അ​വ​ര്‍ ഞ​ങ്ങ​ള്‍ക്ക് ഒ​രു വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു, ഞ​ങ്ങ​ള്‍ അ​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്." -ഹ്യൂ ​വെ​യ്ബ്ജെ​ന്‍

ഈ ​അ​വ​സാ​ന പോ​രാ​ട്ട​ത്തി​ല്‍, അ​ടു​ത്ത ത​ല​മു​റ​യെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന ഒ​രു പാ​ര​മ്പ​ര്യം സൃ​ഷ്ടി​ക്കു​ക​യാ​ണ് ഞ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത് വെ​റു​മൊ​രു ക​ളി​യ​ല്ല; ഇ​ത് ച​രി​ത്ര​ത്തി​ല്‍ ന​മ്മു​ടെ പേ​രു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ്. ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ തൊ​ട്ട​രി​കേ നി​ല്‍ക്കു​മ്പോ​ള്‍ എ​ന്‍റെ ടീ​മി​ല്‍ നി​ന്ന് എ​നി​ക്ക് കൂ​ടു​ത​ലൊ​ന്നും ചോ​ദി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. - ഉ​ദ​യ് സ​ഹാ​റ​ന്‍"

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com