ഇന്ത്യക്കെതിരേ ബംഗ്ലാദേശ് 107/3

മഴ തടസപ്പെടുത്തിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യക്കെതിരേ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ്
Akash Deep ആകാശ് ദീപ്
ആകാശ് ദീപ്
Updated on

കാൺപുർ: മഴ തടസപ്പെടുത്തിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യക്കെതിരേ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിൽ.

29 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ മൊമിനുൾ ഹക്കും ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോയും ചേർന്നാണ് വൻ തകർച്ചയിൽ നിന്നു കരകയറ്റിയത്. 31 റൺസെടുത്ത ഷാന്‍റോയെ വിക്കറ്റിനു മുന്നിൽ കുടുക്കിയ ആർ. അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു.

40 റൺസുമായി മൊമിനുൾ ക്രീസിലുണ്ട്. ആറു റൺസുമായി മുഷ്ഫിക്കർ റഹിമാണ് കൂട്ടിന്. ആദ്യ രണ്ടു വിക്കറ്റും വീഴ്ത്തിയത് ആകാശ് ദീപ്. ആദ്യ ടെസ്റ്റ് കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com