വെല്ലിങ്ടണിൽ രാഹുൽ-ഗിൽ ഷോ; ഒന്നാം ടെസ്റ്റിൽ കിവീസിനെതിരേ ലീഡെടുത്ത് ഇന്ത‍്യ

55 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും അൻഷുൽ കാംബോജുമാണ് ക്രീസിൽ
india vs new zealand 1st test match updates

കെ.എൽ. രാഹുൽ

Updated on:

വെല്ലിങ്ടൺ: ന‍്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ മൂന്നാം ദിനം പൂർത്തിയായപ്പോൾ ഒന്നാം ഇന്നിങ്സിൽ 118 റൺസ് ലീഡെടുത്ത് ഇന്ത‍്യ. 55 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും അൻഷുൽ കാംബോജുമാണ് ക്രീസിൽ. 125 ഓവറിൽ നിന്നും 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ 486 റൺസ് അടിച്ചെടുത്തു.

ഒരു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെന്ന നിലയിലാണ് ഇന്ത‍്യ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയത്. രണ്ടാം വിക്കറ്റിൽ കെ.എൽ. രാഹുലിനൊപ്പം 150 റൺസിലേറെ കൂട്ടുകെട്ട് പടുത്തുയർത്തിയതിനു പിന്നാലെയാണ് മറുനാടൻ മലയാളി താരമായ ദേവ്ദത്ത് പടിക്കൽ (80) പുറത്തായത്.

ശുഭ്മൻ ഗിൽ

ശുഭ്മൻ ഗിൽ

ഋഷഭ് പന്ത്

ഋഷഭ് പന്ത്

വിക്കറ്റ് കീപ്പറെ അപ്പ് നിർത്തി ബാറ്ററുടെ സ്വതന്ത്രമായ ഷോട്ടുകൾ കളിക്കാൻ അനുവദിക്കാതിരിക്കുക എന്ന തന്ത്രമാണ് ന‍്യൂസിലൻഡ് ഇന്ത‍്യയ്ക്കെതിരേ മൂന്നാം ദിനം ആദ‍്യം പരീക്ഷിച്ചത്. എന്നാൽ ദേവ്ദത്ത് പടിക്കലും രാഹുലും അനായാസം റൺസ് കണ്ടെത്തിയതോടെ കിവീസ് തന്ത്രം മാറ്റി. പേസർമാർക്ക് പകരം സ്പിന്നർമാരെ പരീക്ഷിച്ചെങ്കിലും മറ്റൊന്നായിരുന്നില്ല ഫലം.

പിന്നീട് മുൻ ന‍്യൂസിലൻഡ് താരം നെ‌യ്‌ൽ‌ വാഗ്നറിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ജേക്കബ് ഡഫി നിരന്തരം ബൗൺസറുകൾ പ്രയോഗിച്ച് ഇരുവരെയും പ്രതിരോധിത്തിലാക്കാൻ ശ്രമിച്ചെങ്കിലും ബൗണ്ടറികൾ പറത്തി ഇരുവരും സ്കോർബോർഡ് ഉയർത്തി. ഒടുവിൽ ന‍്യൂബോളിൽ കൈൽ ജാമിസൺ എറിഞ്ഞ 128 കിലോമീറ്റർ ഗുഡ്‌ലെങ്ത്ത് ഡെലിവറിയിലാണ് ദേവ്ദത്ത് ക്ലീൻ ബൗൾഡാകുന്നത്. എന്നാൽ മൂന്നാമനായി ബാറ്റിങ്ങിനെത്തിയ ഗിൽ പുൾ ഷോട്ടുകളും കവർ ഡ്രൈവുകളും കളിച്ച് മറുവശത്ത് രാഹുലിന് മികച്ച പിന്തുണ നൽകി. 66 പന്തിൽ നിന്നുമാണ് ടെസ്റ്റിൽ ഗിൽ അർധസെഞ്ചുറി തികച്ചത്.

ദേവ്ദത്ത് പടിക്കൽ

ദേവ്ദത്ത് പടിക്കൽ

മൂന്നാം വിക്കറ്റിൽ 50 റൺസ് സഖ‍്യമുണ്ടായെങ്കിലും 103.3 ഓവറിൽ നേഥൻ സ്മിത്ത് രാഹുലിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. ആശ്വാസമായെന്ന് ന‍്യൂസിലൻഡ് ബൗളർമാർ കരുതിയെങ്കിലും അപകടകാരിയായ ഋഷഭ് പന്തിനെ പൂട്ടാൻ കിവീസിനായില്ല. ഗില്ലിന് പിന്തുണ നൽകി ഋഷഭ് അനായസം റൺസ് കണ്ടെത്തി. ഇതോടെ നാലാം വിക്കറ്റിലും 100 റൺസ് കൂട്ടുകെട്ട് ഉയർന്നു.

ന‍്യൂസിലൻ‌ഡ് ബൗളിങ് ആക്രമണത്തിനെതിരേ സമ്പൂർണ ആധിപത‍്യം സ്ഥാപിച്ച് ഗിൽ മുന്നോട്ടു പോയെങ്കിലും 98 റൺസിൽ നിൽക്കെ ജേക്കബ് ഡഫിയെറിഞ്ഞ അവസാന ഓവറിൽ ഇൻസ്വിങ്ങറിൽ ബൗൾഡായി. പിന്നാലെയെത്തിയ അൻഷുൽ കാംബോജ് വിക്കറ്റ് കളയാതെ രണ്ടു പന്തുകൾ നേരിട്ട് പിടിച്ചു നിന്നു. ഇതോടെ നാലുവിക്കറ്റ് നഷ്ടത്തിൽ 486 റൺസിലെത്തി ഇന്ത‍്യ.

അതേസമയം, നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ന‍്യൂസിലൻ‌ഡ് 368 റൺസിന് ഓൾഔട്ടായിരുന്നു. ഹെൻറി നിക്കോൾസ് (175 നോട്ടൗട്ട്), ഗ്ലെൻ ഫിലിപ്പ്സ് (118) എന്നിവരുടെ സെഞ്ചുറി പ്രകടനങ്ങളാണ് ടീമിന് കരുത്തേകിയത്. ഇവർക്കു പുറമെ നേഥൻ സ്മിത്ത് (14), കൈൽ ജാമിസൺ (11), രച്ചിൻ രവീന്ദ്ര (15) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ക‍്യാപ്റ്റൻ ടോം ലാഥം (0) ഡെവൺ കോൺവെ (4) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. ഇന്ത‍്യയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ആകാശ് ദീപ് മൂന്നും അൻഷുൽ കാംബോജ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.