മൂന്നാം ടി20; ഇന്ത്യ ഫീൽഡ് ചെയ്യുന്നു, സൂര്യവംശി ടീമിൽ

രണ്ടാം മത്സരം ജയിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്നാം നമ്പറിൽ കൗമാര താരം വൈഭവ് സൂര്യവംശിയെ സ്ലോട്ട് ചെയ്തിട്ടുണ്ട്.
India vs New Zealand 3rd T20

വൈഭവ് സൂര്യവംശി പരിശീലനത്തിൽ.

Updated on: 

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തെരഞ്ഞെടുത്തു. രണ്ടാം മത്സരം ജയിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്നാം നമ്പറിൽ കൗമാര താരം വൈഭവ് സൂര്യവംശിയെ സ്ലോട്ട് ചെയ്തിട്ടുണ്ട്.

ന്യൂസിലൻഡ് ടീമിൽ മൂന്ന് മാറ്റങ്ങൾ. നേഥൻ സ്മിത്ത്, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ എന്നിവർക്കു പകരം ആഡം മിൽനി, കൈൽ ജാമീസൺ, മാത്യു ഫിഷർ എന്നിവർ ടീമിലെത്തി.

logo
Metro Vaartha
www.metrovaartha.com