ഹാമിൽടണിൽ മഴ; ഇന്ത‍്യ- ന‍്യൂസിലൻഡ് ഏകദിന മത്സരം വൈകുന്നു, ഓവറുകൾ വെട്ടിക്കുറച്ചു

ടോസ് നേടിയ ഇന്ത‍്യ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തിരിക്കുന്നത്
india vs new zeland 3rd odi match updates

ഹാമിൽടണിൽ മഴ; ഇന്ത‍്യ- ന‍്യൂസിലൻഡ് ഏകദിന മത്സരം വൈകുന്നു, ഓവറുകൾ വെട്ടിക്കുറച്ചു

Updated on: 

ഹാമിൽടൺ: ഇന്ത‍്യയും ന‍്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം മഴ മൂലം തടസപ്പെട്ടു. മഴയെത്തുടർന്ന് മത്സരം 40 ഓവറാക്കി ചുരുക്കിയിട്ടുണ്ട്. ടോസ് നേടിയ ഇന്ത‍്യ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ മത്സരം കൂടി ജയിക്കാനായാൽ ഇന്ത‍്യയ്ക്ക് പരമ്പര ഉറപ്പിക്കാം. 5 ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ അവസാന മത്സരമായിരിക്കും ഇത്.

ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്നതിനാൽ ശേഷിക്കുന്ന 2 മത്സരങ്ങളിലും താരം കളിക്കില്ല. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും ഇന്ത‍്യ മാറ്റങ്ങൾ വരുത്തിയിട്ടില്ല. അതേസമയം, ഒരു മാറ്റവുമായിട്ടാണ് കിവീസ് ഇറങ്ങിയിരിക്കുന്നത്. ബ്ലെയർ ടിക്ക്‌നറിനു പകരം മാറ്റ് ഫിഷറിനെയാണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത‍്യ പ്ലെ‍യിങ് ഇലവൻ: രോഹിത് ശർമ, ശുഭ്മൻ ഗിൽ (ക‍്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ, നമൻ ധിർ, അൻഷുൾ കാംബോജ്, ആക്വിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ്

ന‍്യൂസിലൻഡ് പ്ലെയിങ് ഇലവൻ: വിൽ യങ്, ടിം സെയ്ഫെർട്ട്, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്പ്സ്, മിച്ചൽ സാന്‍റ്നർ (ക‍്യാപ്റ്റൻ), നേഥൻ സ്മിത്ത്, കൈൽ ജാമിസൺ, ജേക്കബ് ഡഫി, മാറ്റ് ഫിഷർ