
ഫോണിൽ ഈ ആപ്പുകൾ ഉണ്ടോ, എന്നാൽ ഇന്ത‍്യ പാക് മത്സരം ലൈവായി കാണാം
ദുബായ്: പാക്കിസ്ഥാനെതിരായ ഏഷ‍്യ കപ്പ് ഫൈനൽ മത്സരത്തിനു തയാറെടുക്കുകയാണ് സൂര‍്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം. ടൂർണമെന്‍റിൽ ഇതുവരെ തോൽവി നേരിട്ടിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഇന്ത‍്യ കളത്തിലിറങ്ങുന്നത്.
ടൂർണമെന്‍റിൽ രണ്ടു തവണയും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത‍്യക്കായിരുന്നു ജയം. അഭിഷേക് ശർമ, കുൽദീപ് യാദവ്, സൂര‍്യകുമാർ യാദവ് എന്നിവരുടെ മികച്ച പ്രകടനമാണ് പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത‍്യയെ വിജയത്തിലേക്ക് നയിച്ചത്.
ആരാധകർ ആകാംശയോടെ കാത്തിരിക്കുന്ന ഫൈനൽ മത്സരം എവിടെ കാണാമെന്ന് നോക്കാം.
ദുബായ് അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത‍്യൻ സമയം രാത്രി 8 മണിക്ക് ആരംഭിക്കുന്ന മത്സരം സോണി ലിവ്, ഫാൻകോഡ് എന്നീ ആപ്പുകളിലാണ് ലൈവ് സ്ട്രീമിങ്.