

അണ്ടർ 19 ഏഷ‍്യകപ്പിൽ ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം
ദുബായ്: അണ്ടർ 19 ഏഷ‍്യകപ്പിൽ ജേതാക്കളായ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് ട്രോഫി സമ്മാനിച്ചതിനു പിന്നാലെ പിസിബി ചെയർമാനും ഏഷ‍്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റുമായ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ താരങ്ങൾ.
മൊഹ്സിൻ നഖ്‌വിക്കൊപ്പം വേദി പങ്കിടേണ്ടതില്ലെന്ന് ഇന്ത‍്യൻ താരങ്ങൾ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന് മറ്റു ഉദ‍്യോഗസ്ഥനിൽ നിന്നുമാണ് ഇന്ത‍്യൻ ടീം മെഡലുകൾ ഏറ്റുവാങ്ങിയത്. അതേസമയം, പാക് താരങ്ങൾക്ക് നഖ്‌വിയാണ് മെഡലുകൾ സമ്മാനിച്ചത്.
പിന്നാലെ പാക് ടീമിനും സപ്പോർട്ട് സ്റ്റാഫിനൊപ്പവും നഖ്‌വി ചിത്രങ്ങളെടുത്ത് ആഘോഷത്തിൽ പങ്കുചേർന്നു. നേരത്തെ സീനിയർ ഇന്ത‍്യൻ ടീം ഏഷ‍്യ കപ്പ് ഫൈനലിനു പിന്നാലെ നഖ്‌വിയിൽ നിന്നും ട്രോഫി വാങ്ങാൻ വിസമ്മതിച്ചതിരുന്നു.
ഇതിനു പിന്നാലെ നഖ്‌വി ട്രോഫിയുമായി കളം വിട്ടത്തോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. നഖ്‌വി സ്റ്റേഡിയം വിട്ടുപോയപ്പോൾ ഏഷ‍്യ കപ്പ് ട്രോഫിയും മെഡലുകളും അദ്ദേഹത്തിന്‍റെ കൂടെയുള്ളവർ കൊണ്ടുപോവുകയായിരുന്നു. ഏഷ‍്യകപ്പ് ട്രോഫി ഇതുവരെ ഇന്ത‍്യൻ ടീമിന് കൈമാറിയിട്ടില്ല.