

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയും ടോസിനിടെ.
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരേ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സന ഫീൽഡിങ് തെരഞ്ഞെടുത്തു. ടോസിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഫാത്തിമ സനയും ഹസ്തദാനം ചെയ്തില്ല.
പരുക്കേറ്റ പേസ് ബൗളിങ് ഓൾറൗണ്ടർ അമൻജോത് കൗറിനു പകരം പേസ് ബൗളർ രേണുക സിങ് ഠാക്കൂർ ടീമിലെത്തി. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ദീപ്തി ശർമക്കൊപ്പം ഇന്ത്യയെ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റിയത് അമൻജോത് ആയിരുന്നു.