ഡേവിസ് കപ്പ് ടെന്നീസ്: ഇന്ത്യക്ക് പാക്കിസ്ഥാനെതിരേ ലീഡ്

അറുപതു വർഷത്തെ ഇടവേളയ്ക്കു ശേഷം ഡേവിസ് കപ്പ് കളിക്കാൻ പാക്കിസ്ഥാന്‍റെ മണ്ണിലെത്തുന്ന ഇന്ത്യ ലോക ഗ്രൂപ്പ് ഒന്നിലേക്ക് യോഗ്യതയും ഉറപ്പാക്കി.
ഇന്ത്യയുടെ സാകേത് മെയ്നേനിയും യൂകി ഭാംബ്രിയും പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് മത്സരത്തിന്‍റെ ഡബിൾ ഇനത്തിൽ.
ഇന്ത്യയുടെ സാകേത് മെയ്നേനിയും യൂകി ഭാംബ്രിയും പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് മത്സരത്തിന്‍റെ ഡബിൾ ഇനത്തിൽ.

ഇസ്ലാമാബാദ്: ഡേവിസ് കപ്പ് ടെന്നീസില്‍ പാക്കിസ്ഥാനെതിരായ പ്ലേ ഓഫ് മത്സരത്തിൽ 3-0 എന്ന നിലയിൽ അപരാജിത ലീഡ് നേടിയ ഇന്ത്യ ലോക ഗ്രൂപ്പ് ഒന്നില്‍ കളിക്കാൻ യോഗ്യത നേടി.

ഡബിള്‍സില്‍ ഇന്ത്യയുടെ യുകി ഭാംബ്രി- സാകേത് മൈനേനി സഖ്യം വിജയിച്ചതോടെയാണ് ഇന്ത്യക്ക് 3-0 ലീഡായത്. മുസമില്‍ മുര്‍താസ - അക്കീല്‍ ഖാന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍: 6-2, 7-6 (7-5).

60 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഡേവിസ് കപ്പ് കളിക്കാന്‍ പാക്കിസ്ഥാന്‍റെ മണ്ണിലെത്തുന്നത്. 1964ലാണ് ഇതിനു മുൻപ് ഇന്ത്യ പാക്കിസ്ഥാനില്‍ കളിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com