ഇന്ത‍്യ-പാക് മത്സരം നടക്കുമോ‍? ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും

സ്റ്റേഡിയത്തിൽ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു
india vs pakistan t20 world cup match updates

ഇന്ത‍്യൻ ടീം, പാക്കിസ്ഥാൻ ടീം

Updated on

ന‍്യൂഡൽഹി: ഫെബ്രുവരി 15ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരം നടക്കുന്നത്.

സ്റ്റേഡിയത്തിൽ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മഴ ശക്തമാവുകയാണെങ്കിൽ മത്സരം ഉപേക്ഷിക്കേണ്ടതായി വരും. അങ്ങനെയെങ്കിൽ ഇരു ടീമുകൾക്കും ഓരോ പോയിന്‍റ് വീതം ലഭിക്കും.

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് റിസർവ് ദിനം ഇല്ലാത്തതിനാലാണ് ഇരു ടീമുകൾക്കും ഓരോ പോയിന്‍റുകൾ വീതം നൽകുന്നത്. നിലവിൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത‍്യ.

രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാനും. രണ്ടു മത്സരങ്ങളും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. പാക്കിസ്ഥാന് ശേഷം നെതർലൻഡ്സാണ് ഇന്ത‍്യയുടെ എതിരാളികൾ. ഇന്ത‍്യ നെതർലൻഡ്സിനെതിരേ വിജയിക്കുകയാണെങ്കിൽ സൂപ്പർ 8 ലേക്ക് യോഗ‍്യത തേടും.

logo
Metro Vaartha
www.metrovaartha.com