ഇന്ത്യ- പാക് മത്സരം: ടിക്കറ്റിനു തീ വില

ജൂൺ ഒമ്പതിനാണ് ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം
T20 world cup 2024
T20 world cup 2024

ന്യൂയോര്‍ക്ക്: ഈ വര്‍ഷം ജൂണില്‍ അമെരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യ പാക് മത്സരത്തിന് റെക്കോഡ് ടിക്കറ്റ് നിരക്ക്. യുഎസ്എ ടുഡേയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ രണ്ട് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ആദ്യ മത്സരം ജൂണ്‍ 9ന് പാക്കിസ്ഥാനെതിരെ ന്യൂയോര്‍ക്കിലും മറ്റൊന്ന് കാനഡയ്‌ക്കെതിരെ ജൂണ്‍ 15ന് ഫ്ളോറിഡയിലുമാണ്. ഈ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. എന്നാലിപ്പോഴും യഥാര്‍ത്ഥ ടിക്കറ്റ് വിലയുടെ ഇരട്ടി നല്‍കിയാല്‍ സീറ്റുകള്‍ ലഭിക്കും.

വിവിധ കരിഞ്ചന്ത പ്ലാറ്റ്ഫോമുകളില്‍ 1.86 കോടി രൂപ വരെയാണ് വിലയെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. ആദ്യ ഘട്ടത്തില്‍ ടിക്കറ്റ് വില്‍പ്പന നല്‍കുന്ന ഐസിസി വെബ്‌സൈറ്റ് ലിങ്ക് അനുസരിച്ച്, ഒരു ടിക്കറ്റിന്‍റെ ഏറ്റവും കുറഞ്ഞ വില 497 രൂപയായിരുന്നു, ഉയര്‍ന്ന തുക നികുതി കൂടാതെ 33,148 രൂപയും. നിര്‍ദിഷ്ട നികുതികള്‍ക്കപ്പുറം അധിക ഫീസ് ചുമത്തില്ലെന്നുള്ള വാര്‍ത്തയുണ്ടായിരുന്നു.

എന്നിരുന്നാലും, റീസെയില്‍ വെബ്‌സൈറ്റുകളില്‍, വിഐപി ടിക്കറ്റുകളുടെ വില ഏകദേശം 33.15 ലക്ഷം രൂപയായിരുന്നു. പ്ലാറ്റ്‌ഫോം ഫീസ് കൂടി ചേര്‍ത്താല്‍, ആകെ തുക ഏകദേശം 41.44 ലക്ഷം രൂപയായി ഉയരും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനുള്ള ഏറ്റവും വിലകുറഞ്ഞ ടിക്കറ്റ് 1.04 ലക്ഷമാണ്. അതേസമയം SeatGeek എന്ന പ്ലാറ്റ്ഫോമില്‍ ഫീ ഉള്‍പ്പെടെ 1.86 കോടി രൂപയാണ് ഏറ്റവും വിലയേറിയ ടിക്കറ്റ്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരത്തിനുള്ള കരിഞ്ചന്ത ടിക്കറ്റിന്‍റെ നിരക്കിനേക്കാള്‍ മൂന്നിരട്ടി വിലയുണ്ട് ഇപ്പോഴത്തെ ടിക്കറ്റിന്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com