

ടി20 ലോകകപ്പ്: ഇന്ത‍്യ- പാക്ക് മത്സരം മഴയെടുക്കുമോ?
കൊളംബോ: ഫെബ്രുവരി 15ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ടി20 ലോകകപ്പിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത‍്യ- പാക് പോരാട്ടം നടക്കുന്നത്. എന്നാൽ മത്സരത്തിന് മുൻപ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന‍്യൂനമർദ്ദം രൂപപ്പെടാൻ സാധ‍്യതയുള്ളതായും അതിനാൽ 70-80 ശതമാനം മഴയ്ക്ക് സാധ‍്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ‍്യ രണ്ടു മത്സരങ്ങളും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.