ആറാം നമ്പറിൽ സഞ്ജുവോ റിങ്കുവോ? ഏകദിന പരമ്പര തുടങ്ങുന്നു

ആറാം നമ്പർ ബാറ്റിങ് പൊസിഷനു വേണ്ടി സഞ്ജു സാംസണും റിങ്കു സിങ്ങും തമ്മിൽ മത്സരം. ഇരുവരും ഒരുമിച്ച് ടീമിലെത്താൻ സാധ്യത കുറവ്
റിങ്കു സിങ്, സഞ്ജു സാംസൺ.
റിങ്കു സിങ്, സഞ്ജു സാംസൺ.
Updated on

വാണ്ടറേഴ്സ്: ബാറ്റർമാരുടെ പറുദീസയായ വാണ്ടറേഴ്സിൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുന്നത്.

1-1 സമനിലയിൽ അവസാനിച്ച ട്വന്‍റി20 പരമ്പരയ്ക്കു ശേഷമാണ് ഇരു ടീമുകളും ഏകദിന പോരാട്ടങ്ങൾക്കിറങ്ങുന്നത്. ദക്ഷിണാഫ്രിക്ക ഏറെക്കുറെ ഫുൾ സ്ട്രെങ്ത് ടീമിനെ രംഗത്തിറക്കുമ്പോൾ, കെ.എൽ. രാഹുൽ നയിക്കുന്ന ഇന്ത്യൻ ടീമിൽ ഏറെയും പുതുമുറക്കാരാണ്. പത്തിൽ താഴെ ഏകദിനങ്ങൾ മാത്രം കളിച്ചിട്ടുള്ള ഒമ്പത് പേരാണ് ഇന്ത്യൻ ടീമിലുള്ളത്.

മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. സീനിയർ താരങ്ങളുടെ അഭാവത്തിൽപ്പോലും പക്ഷേ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം കിട്ടുമെന്ന് ഉറപ്പില്ല. രാഹുൽ ഉള്ള സാഹചര്യത്തിൽ, സഞ്ജുവിന് ഇടം കിട്ടണമെങ്കിൽ അത് സ്പെഷ്യലിസ്റ്റ് ബാറ്റർ എന്ന നിലയിലാവും.

അതേസമയം, ട്വന്‍റി20 മത്സരങ്ങളിൽ മികവ് പുലർത്തിയ റിങ്കു സിങ്ങിന് ഏകദിന അരങ്ങേറ്റത്തിന് അവസരം കിട്ടിയേക്കും. ആറാം നമ്പറിലാണ് ഒഴിവുള്ളത്. സഞ്ജുവും റിങ്കുവും ഒരുമിച്ച് ടീമിലെത്തണമെങ്കിൽ മധ്യനിര ബാറ്റർമാരിൽ ആരെങ്കിലും ഓപ്പണിങ് സ്ലോട്ടിലേക്ക് പ്രൊമോട്ട് ചെയ്യപ്പെടണം. അരങ്ങേറ്റത്തിനു സാധ്യതയുള്ള മറ്റൊരു യുവതാരം തമിഴ്‌നാട് ഓപ്പണർ ബി. സായ് സുദർശനാണ്. പാർട്ട് ടൈം ബൗളർ എന്ന പരിഗണന കൂടി ലഭിക്കുന്നതിനാൽ തിലക് വർമയും പ്ലെയിങ് ഇലവനിലുണ്ടാകും.

സാധ്യതാ ടീമുകൾ:

ഇന്ത്യ - ഋതുരാജ് ഗെയ്ക്ക്‌വാദ്, സായ് സുദർശൻ, തിലക് വർമ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), റിങ്കു സിങ് / സഞ്ജു സാംസൺ, അക്ഷർ പട്ടേൽ, അർഷ്‌ദീപ് സിങ്, ആവേശ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.

ദക്ഷിണാഫ്രിക്ക - റീസ ഹെൻഡ്രിക്സ്, ടോണി ഡി സോർസി, റാസി വാൻ ഡർ ഡൂസൻ, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), ഡേവിഡ് മില്ലർ, ആൻഡിലെ ഫെഹ്ലുക്വായോ, വിയാൻ മുൾഡർ, നാൻഡ്രെ ബർഗർ, കേശവ് മഹാരാജ് / ടബ്രെയ്സ് ഷംസി, ലിസാഡ് വില്യംസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com