

നവി മുംബൈയിൽ മഴ; ഇന്ത‍്യ- ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരം വൈകുന്നു
നവി മുംബൈ: ഇന്ത‍്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ലോകകപ്പ് മത്സരം മഴ മൂലം വൈകുന്നു. മഴയെത്തുടർന്ന് ഇതുവരെ ടോസിടാൻ സാധിച്ചിട്ടില്ല. 2.30യ്ക്കായിരുന്നു ടോസിടേണ്ടിയിരുന്നത്. എന്നാൽ മഴ ഇടയ്ക്കിടെ പെയ്യുന്നതിനാൽ ടോസ് വൈകുകയാണ്.
ആദ‍്യമായാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഇല്ലാതെ ഒരു വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്. കന്നി കിരീടം ലക്ഷ‍്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. മൂന്നാം തവണയാണ് ഇന്ത‍്യ ഫൈനലിൽ പ്രവേശിക്കുന്നത്. 2005ലും 2017ലുമായിരുന്നു ഇതിനു മുൻപ് ഇന്ത‍്യ ഫൈനൽ കളിച്ചത്. 2005ൽ ഓസീസിനോടും 2017ൽ ഇംഗ്ലണ്ടിനോടും ഇന്ത‍്യ തോൽവി ഏറ്റുവാങ്ങി. അതേസമയം, ദക്ഷിണാഫ്രിക്കയുടെ ആദ‍്യ ഫൈനലാണിത്.