
File
ദുബായ്: ഏഷ്യ കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ യുഎഇയെ നേരിടുന്ന ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ടീം ലിസ്റ്റ് പ്രകാരം അഭിഷേക് ശർമയുടെ ഓപ്പണിങ് പങ്കാളി വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആയിരിക്കും. തിലക് വർമയും ടീമിലെത്തിയപ്പോൾ, സഞ്ജുവിനെ അഞ്ചാം നമ്പറിലാണ് സ്ലോട്ട് ചെയ്തിരിക്കുന്നത്.
ജസ്പ്രീത് ബുംറ ഉൾപ്പെടെ, ലഭ്യമായ ഏറ്റവും മികച്ച ഇലവനെ തന്നെയാണ് ഇന്ത്യ ആതിഥേയർക്കെതിരേ കളത്തിലിറക്കുന്നത്. ബുംറയെ കൂടാതെ സ്പെഷ്യലിസ്റ്റ് പേസ് ബൗളർമാർ ടീമിലില്ല. ഹാർദിക് പാണ്ഡ്യ ന്യൂബോൾ പങ്കുവയ്ക്കുമ്പോൾ പേസ് ബൗളിങ് ഓൾറൗണ്ടറായി ശിവം ദുബെയും ടീമിലുണ്ട്.
യുഎഇ ടീമിൽ മലയാളി താരം അലിഷാൻ ഷറഫുവും ഉൾപ്പെടുന്നു.
ടീമുകൾ:
ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
യുഎഇ: മുഹമ്മദ് വസീം (ക്യാപ്റ്റൻ), മുഹമ്മദ് സുഹൈബ്, ആസിഫ് ഖാൻ, അലിഷാൻ ഷറഫു, രാഹുൽ ചോപ്ര (വിക്കറ്റ് കീപ്പർ), ധ്രുവ് പരാശർ, ഹർഷിത് കൗശിക്, ഹൈദർ അലി, മുഹമ്മദ് റോഹിദ്, ജുനൈദ് സിദ്ദിഖ്, സിമ്രൻജിത് സിങ്.